മെസി കപ്പടിച്ചപ്പോള്‍ കേരളം ഗ്ലാസില്‍ അടിച്ചത് കോടികളുടെ മദ്യം; റെക്കോര്‍ഡ് വില്‍പ്പന
തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പ് ഫൈനല്‍ ദിവസം കേരളം കുടിച്ചു തീര്‍ത്തത് റെക്കോര്‍ഡ് മദ്യം. 56 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം കേരളത്തില്‍ വിറ്റത്. ഫുട്‌ബോള്‍ ആവേശം കൊടുമുടിയില്‍ എത്തിയപ്പോള്‍ ബെവ്‌കോയുടെ ഒരു ദിവസത്തെ വരുമാനത്തില്‍ 21 കോടിയുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ,സാധാരണ ഒരു ദിവസം 35 കോടിയുടെ മദ്യമാണ് ബെവ്‌കോ വഴി വില്‍പ്പന നടത്താറുള്ളത്. ഇത് ഞായറാഴ്ചയാണെങ്കില്‍ 40 കോടി വരെ പോകും. എന്നാല്‍ ഇക്കഴിഞ്ഞ ഞായറാഴ്ച 21 കോടിയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.
ശനിയാഴ്ച വെയര്‍ഹൗസുകളില്‍ നിന്ന് ബാറുകള്‍ ആറ് കോടി രൂപയുടെ മദ്യമാണ് വാങ്ങിയത്. കണ്‍സ്യമര്‍ ഫെഡിന്റെയും ചില്ലറ വില്‍പ്പന ശാലകള്‍ വഴി വിറ്റ മദ്യത്തിന്റെ കണക്കാണിത്. അതേസമയം, സംസ്ഥാനത്ത് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മദ്യത്തിന് വില വര്‍ദ്ധിപ്പിച്ചിരുന്നു. പത്ത് മുതല്‍ 20 രൂപ വരെയുള്ള വര്‍ദ്ധനവാണ് നടപ്പിലാക്കിയത്.

1963ലെ കേരള ജനറല്‍ സെയില്‍സ് ടാക്‌സ് ആക്ട് പ്രകാരം ഈടാക്കുന്ന വിദേശ മദ്യത്തിന്റെ വില്‍പ്പന നികുതി നാല് ശതമാനം വര്‍ദ്ധിപ്പിച്ചെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന് അവരുടെ വെയര്‍ഹൗസ് മാര്‍ജിന്‍ ഒരു ശതമാനം വര്‍ദ്ധിപ്പിക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു.
നിലവില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ഡിസ്റ്റിലറികളില്‍ നിന്ന് സംഭരിക്കുന്ന വിദേശ മദ്യത്തിന്റെ വിലയില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ വിദേശ മദ്യത്തിന് രണ്ട് ശതമാനം വില വര്‍ദ്ധിക്കും. ഡിസ്റ്റിലറികളുടെ ടേണ്‍ഓവര്‍ ടാക്‌സ് ഒഴിവാക്കുമ്പോള്‍ സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാകും. അത് നികത്തുന്നതിന് വിദേശ മദ്യത്തിന് നിലവില്‍ ചുമത്തുന്ന സംസ്ഥാന പൊതു വില്‍പന നികുതി നിരക്കില്‍ നാല് ശതമാനം വര്‍ദ്ധന വരുത്തിയത്. അതിനായി 1963ലെ കേരള പൊതു വില്‍പന നികുതി നിയമത്തില്‍ ഭേദഗതി വരുത്തി നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചിരുന്നു.
സര്‍ക്കാരിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള മദ്യം ജവാനാണ്. ജവാന് നേരത്തെ 600 രൂപയായിരുന്നു വില. എന്നാല്‍ ഇന്ന് മുതല്‍ അത് 610 രൂപയായി ഉയരും. വില വര്‍ദ്ധന ജനുവരി ഒമ്പത് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ എത്രയും പെട്ടെന്ന് വില വര്‍ദ്ധന നിലവില്‍ വരുമെന്നാണ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് മുതല്‍ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications