Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹകരണ പ്രതിസന്ധി; 22ന് പ്രത്യേക നിയമസഭാ സമ്മേളനം

രാവിലെ ഒന്‍പതിനു ചേരുന്ന സമ്മേളനത്തില്‍ പതിവുള്ള ചോദ്യോത്തരമോ ശൂന്യവേളയോ ഉണ്ടാവില്ല.

തിരുവനന്തപുരം: കറന്‍സി പിന്‍മാറ്റത്തെ തുടര്‍ന്ന് സഹകരണ ബാങ്കിങ് മേഖലയിലുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഈ മാസം 22നു വിളിച്ചു ചേര്‍ക്കാന്‍ തീരുമാനമായി. ഇതിനായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു.

രാവിലെ ഒന്‍പതിനു ചേരുന്ന സമ്മേളനത്തില്‍ പതിവുള്ള ചോദ്യോത്തരമോ ശൂന്യവേളയോ ഉണ്ടാവില്ല. സഹകരണ പ്രതിസന്ധി മാത്രമാകും ചര്‍ച്ച ചെയ്യുക. ഇതിനുശേഷം സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രത്യേക പ്രമേയം പാസാക്കി നിയമസഭ പിരിയും.

trivandrum

അതേസമയം ബിജെപി എംഎല്‍എയായ ഒ.രാജഗോപാല്‍ സര്‍ക്കാരിന്റെ പ്രതിഷേധത്തിന് എതിരായതിനാല്‍ പ്രമേയം ഐകകണ്‌ഠ്യേന പാസാക്കാനാവുകയില്ല. ഇതിനു മുന്‍പ് മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായാണ് നിയമസഭ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തത്.

സഹകരണ ബാങ്കുകളിലെ പണം ഇടപാടുകള്‍ സുഗമമാക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ നേതാക്കള്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ പരിശോധിച്ച് നടപ്പാക്കുന്നതിനു സഹകരണ മന്ത്രി എ.സി.മൊയ്തീനെ മന്ത്രിസഭ ചുമതലപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+