ഇതു കേരളത്തിലോ ? വിവാഹം വളരെ ലളിതം ! സാക്ഷിയായി ഒപ്പിട്ടത് ഭിന്നലിംഗക്കാരി ...
തിരുവനന്തപുരം: വിവാഹം സ്വര്‍ഗ്ഗത്തിലൊന്നുമല്ല ഭൂമിയില്‍ തന്നെയാണ് നടക്കുന്നത് . വേണമെങ്കില്‍ വളരെ ലളിതമായും വിവാഹം നടത്താം .സാക്ഷിയായി ഒപ്പിടാന്‍ ഭിന്നലിംഗക്കാരെയും വിളിക്കുന്നതില്‍ കുഴപ്പമില്ല.
ഒരു ശരാശരി കേരളീയ വിവാഹത്തില്‍ നിന്നം മാറി ചിന്തിച്ചവരാണ് ആലപ്പുഴ സ്വദേശിയായ രാം നാഥും വയനാട് സ്വദേശിയായ ശ്രുതിയും. ഇരുവരും കഴിഞ്ഞ ദിവസമാണ് രജിസ്ട്രര്‍ വിവാഹം കഴിച്ചത് .സാക്ഷിയായി ഒപ്പിടാന്‍ ക്ഷണിച്ചത് ഭിന്നലിംഗക്കാരിയായ ശീതളിനെയും. ദി ബെറ്റര്‍ ഇന്ത്യ പോര്‍ട്ടലില്‍ ചിഞ്ചു സി എഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഈ റിപ്പോര്ട്ട്

പുതിയ കാല്‍വെപ്പുകള്‍
ശ്രുതിയും രാംനാഥും ഏറ നാളത്തെ പരിചയത്തിനു ശേഷമാണ് വിവാഹിതരാവുന്നത്. സാധാരണ കേരളീയ വിവാഹങ്ങളുടെ മുഖമുദ്രകളായ പണ ധൂര്‍ത്തും ആഡംബരങ്ങളും ഒഴിവാക്കാനായിരുന്നു തീരുമാനം .സാധാരണയില്‍ നിന്നും വ്യത്യസ്തമായി വിവാഹത്തിന് സാക്ഷിയായി വിളിച്ചത് ഭിന്നലിംഗക്കാരിയായ ശീതളിനെയും. ആകെ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് വിവാഹത്തിനുണ്ടായിരുന്നത്.

അവരോടൊപ്പം സമയം ചിലവഴിച്ചു
വിവാഹത്തിനു ശേഷം ഇരുവരും സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികള്‍ക്കായി പഠനസാമഗ്രികള്‍ വിതരണം ചെയ്തു. അവരോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു

ആക്ടിവിസ്റ്റ്
ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ശീതള്‍ ശ്യാം കേരളത്തിലെ സെക്ഷ്വല്‍ മൈനോരിറ്റി ഫോറം സെക്രട്ടറിയാണ്. കേരളചരിത്രത്തില്‍ ആദ്യമായാണ് ഭിന്നലിംഗക്കാരി ഒരു വിവാഹസാക്ഷ്യപത്രത്തിലൊപ്പിടുന്നത്. സാക്ഷിയായി ഒപ്പിട്ടവരില്‍ മറ്റു രണ്ടു പേരും വധുവിന്റെ ബന്ധുക്കളായ സ്ത്രീകളായിരുന്നു .സാധാരണ ഗതിയില്‍ പുരുഷന്മാരാണ് സാക്ഷികളായി ഒപ്പിടാനെത്താറുളളത്.

കേരളം ഇനിയും ഒട്ടേറെ മാറാനുണ്ട്
കേരളത്തില്‍ പുതിയ ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പിലാക്കിയെങ്കിലും ഭിന്നലിംഗക്കാര്‍ സാധാരണ പൗരന്മാരില്‍ നിന്നും ഏറെ അകലെയാണ്. തിരിച്ചറിയല്‍ കാര്‍ഡുവരെ ലഭിക്കാത്ത ഒട്ടേറെ പേര്‍ ഇന്നും സംസ്ഥാനത്തുണ്ടെന്നും ദമ്പതികള്‍ പറയുന്നു. ഈയൊരു മനോഭാവം മാറാനാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. വിവാഹത്തിനുശേഷം ദമ്പതികളും ശീതളും വിവാഹ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു.












Click it and Unblock the Notifications