Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ കൊവിഡ് മരണ നിരക്കിലും കേരളം മുന്നില്‍, ആശങ്ക ഉയരുന്നു

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇന്ത്യയില്‍ ദിവസേനെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ കേരളമാണ് മുന്നില്‍. ഇപ്പോഴിതാ കൊവിഡ് മരണത്തില്‍ കേരളം തന്നെയാണ് മുന്നിലെന്ന കണക്കുകളാണ് പുറത്തുവരുന്നത്. ജൂലായ് 25 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ദശലക്ഷത്തില്‍ 24 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് മഹാരാഷ്ട്രയില്‍ 12 ആണ്. ഒഡിഷയില്‍ 9 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദശലക്ഷത്തില്‍ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ ശാരാശരി മരണം 2 ആണ്.

covid

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

കേരളത്തിന്റെ മരണനിരക്ക് മെയ് 15 -ന് 0.3% ആയിരുന്നു, ജൂലൈ 31 -ഓടെ അത് 0.49% ആയി വര്‍ദ്ധിച്ചു. എന്നാല്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണനിരക്ക് കേരളത്തില്‍ തുടരുന്നു, ''ഇന്ത്യയിലുട നീളമുള്ള കോവിഡ് പാറ്റേണുകള്‍ ആഴ്ചതോറും വിശകലനം ചെയ്യുന്ന പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. പത്മനാഭ ഷേണായാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ ഏഴ് ദിവസത്തെ ശരാശരി പ്രതിദിന വളര്‍ച്ചാ നിരക്ക് 0.61% ആണ്, അതേസമയം ഇന്ത്യ 0.13% ആണ്. സംസ്ഥാനത്തിന്റെ ആര്‍-വാല്യു (പുനരുല്‍പാദന നിരക്ക്) 1.28 ആണ്.

കഴിഞ്ഞ തിങ്കളാഴ്ച, രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. മൊത്തം 420 മരണങ്ങളില്‍ 28% (118) കേരളത്തിലായിരുന്നു. എന്നിരുന്നാലും, ചൊവ്വാഴ്ച, മഹാരാഷ്ട്ര 177 മരണങ്ങളുമായി വീണ്ടും പ്രതിദിന നിരക്കില്‍ കേരളത്തെ (148) മറികടന്നു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ കോവിഡ് -19 മരണനിരക്ക് ഉയരുന്നു, ഇത് ആശങ്കാജനകമാണ്. രണ്ടാമത്തെ തരംഗത്തിലെ മരണനിരക്ക് ആദ്യ തരംഗത്തേക്കാള്‍ കൂടുതലാണെന്നും ആരോഗ്യ സാമ്പത്തിക വിദഗ്ധന്‍ റിജോ എം ജോണ്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ പോര്‍ട്ടല്‍.

പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തിരയുന്നതിനുള്ള ഓപ്ഷന്‍ പോര്‍ട്ടലിലുണ്ട്. സര്‍ക്കാര്‍ ഔദ്യോഗികമായി കോവിഡ് മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തവ എല്ലാം ഈ പോര്‍ട്ടലിലൂടെ കണ്ടെത്താനാകും. പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
    New lockdown guidelines to kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+