Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹകരണ ബാങ്ക് പ്രതിസന്ധി; ആശങ്ക പരിഹരിക്കപ്പെടുമോ

500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിയുടെ ഇരകളില്‍ 80 ശതമാനവും സാധാരണക്കാരാണ്. കര്‍ഷകരെയും ഇടത്തരക്കാരെയുമാണ് ഈ തീരുമാനം ഏറെ വലച്ചത്.

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക മന്ത്രിസഭായോഗം ശനിയാഴ്ച ചേരും. ജില്ലാ ബാങ്ക് പ്രസിഡന്റ്, ജനറല്‍ മാനേജര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നോട്ടുകള്‍ മാറ്റി നല്‍കാന്‍ അധികാരമില്ലാത്തത് ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്നു. സഹകരണ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കലക്ഷന്‍ ഏജന്റുമാരോട് പണം പിരിക്കുന്നത് നിര്‍ത്തിവെയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരണ ബാങ്കുകളില്‍ മാത്രം അക്കൗണ്ടുള്ളവര്‍ക്ക് പണം മാറ്റിയെടുക്കുന്നതിന് മറ്റ് ബാങ്കുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

500,1000 രൂപ നോട്ടുകള്‍ അസാധു ആക്കിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിയുടെ ഇരകളില്‍ 80 ശതമാനവും സാധാരണക്കാരാണ്. കര്‍ഷകരെയും ഇടത്തരക്കാരെയുമാണ് ഈ തീരുമാനം ഏറെ വലച്ചത്. സാമ്പത്തിക വിനിമയത്തിന് റിസര്‍വ് ബാങ്ക് സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകളും നിയന്ത്രണങ്ങളും സാധാരണക്കാരുടെ ജീവിതത്തെയാണ് ബാധിക്കുന്നത്. സ്വന്തം അക്കൗണ്ടില്‍ നിന്ന് ഒരു പൈസ പോലും പിന്‍വലിക്കാന്‍ പറ്റാത്ത സാഹചര്യം വന്‍ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളിയാഴ്ച സത്യാഗ്രഹം നടത്തിയിരുന്നു. സഹകരണ ബാങ്കുകളോടുള്ള കേന്ദ്രനിലപാടിനെതിരെയുള്ള വന്‍ പ്രതിഷേധമാണ് കേരളം രേഖപ്പെടുത്തുന്നത്. സാധാരണക്കാരന്‍ ലോണിനും നിക്ഷേപത്തിനുമായി ആദ്യം ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണ്.

ആദ്യം സ്വീകരിച്ച നോട്ടുകള്‍

ആദ്യം സ്വീകരിച്ച നോട്ടുകള്‍

നോട്ട് പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ ദിനങ്ങളില്‍ സഹകരണ ബാങ്കുകള്‍ പഴയ നോട്ടുകള്‍ സ്വീകരിച്ചിരുന്നു. ഇത്തരത്തില്‍ സ്വീകരിച്ച 2800 കോടി രൂപയുടെ പഴയ നോട്ടുകളാണ് വിവിധ ബാങ്കുകളിലായി സൂക്ഷിച്ചിട്ടുള്ളത്. പ്രാഥമിക ബാങ്കുകളിലും ചെറുസംഘത്തിലും ലഭിക്കുന്ന പണം ജില്ലാ ബാങ്കുകളില്‍ സ്വീകരിക്കുന്ന രീതിയായിരുന്നു മുന്‍പ്. എന്നാല്‍ പഴയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം

എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം

സ്വകാര്യ ബാങ്കുകളില്‍ അക്കൗണ്ടുള്ള സഹകരണ സംഘങ്ങള്‍ക്ക് എത്ര തുക വേണനെങ്കിലും നിക്ഷേപിക്കാം. അക്കൗണ്ടുകള്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണം. നിക്ഷേപം കറന്റ് അക്കൗണ്ടിലേക്കാണ് പോകുന്നതെങ്കിലും ഇതിന് പലിശ ഈടാക്കില്ല. ഇത്തരത്തില്‍ സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള തീരുമാനം.

ജില്ലാ ബാങ്കുകളെ റിസര്‍വ് ബാങ്ക് ഒഴിവാക്കി

ജില്ലാ ബാങ്കുകളെ റിസര്‍വ് ബാങ്ക് ഒഴിവാക്കി

സ്വകാര്യ ബാങ്കുകളെ പോലെ റിസര്‍വ് ബാങ്കിന്റെ കീഴില്‍ തന്നെയാണ് ജില്ലാ സഹകരണ ബാങ്കുകളും പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ ബാങ്കുകള്‍ക്ക് നോട്ട് മാറ്റി നല്‍കാന്‍ അധികാരം നല്‍കിയിട്ടും ജില്ലാ ബാങ്കുകളെ ഒഴിവാക്കിയ നടപടി വിവേചനപരമാണെന്നാണ് ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നത്.

പ്രതിഷേധം തുടരും

പ്രതിഷേധം തുടരും

സഹകരണ ബാങ്കുകളെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനവും ചര്‍ച്ചയും നടത്തിയിരുന്നുവെങ്കിലും അനുകൂല നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. സഹകരണ ബാങ്കുകള്‍ക്ക് നോട്ടു മാറാന്‍ അനുമതി നല്‍കാത്തതിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+