കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിളിച്ചാലും ഇല്ലെങ്കിലും കല്യാണം കൂടാന്‍ സ്ഥാനാര്‍ഥികള്‍ റെഡി... എന്ന് വെച്ച് ഇലയിടല്ലേ...

  • By Muralidharan
Google Oneindia Malayalam News

തിരഞ്ഞെടുപ്പ് പരിപാടി, ഉത്സവം, അന്തിച്ചന്ത എന്നൊന്നുമില്ല, നാലാള് കൂടുന്നിടത്തെല്ലാം എത്തണം സ്ഥാനാര്‍ഥി. എന്നാലേ ജനകീയകനാകൂ. കല്യാണത്തിന്റെ കാര്യമാണെങ്കില്‍ പിന്നെ പറയാനും ഇല്ല. സ്വന്തം മണ്ഡലത്തിലെ വിവാഹങ്ങളില്‍ പങ്കെടുത്ത് ജനകീയനാകാനാണ് സ്ഥാനാര്‍ഥികളുടെ ശ്രമം. കല്യാണത്തിന് വിളിച്ചോ ഇല്ലയോ എന്നതൊക്കെ രണ്ടാമത്തെ കാര്യം, കടന്നുപോകുന്ന വഴിയില്‍ കല്യാണമുണ്ടോ നിറഞ്ഞ ചിരിയോടെ സ്ഥാനാര്‍ഥി എത്തിയിരിക്കും.

കല്യാണസ്ഥലത്ത് വന്നു എന്ന് കരുതി കല്യാണം കൂടാനാണ് സ്ഥാനാര്‍ഥികള്‍ വന്നത് എന്ന് കരുതരുത് കേട്ടോ. നവദമ്പതികളെ കണ്ട് നന്നായൊന്ന് ചിരിച്ച് ഒത്താലൊരു സെല്‍ഫിയും എടുത്ത് അവരങ്ങ് പോകും. കൂട്ടത്തില്‍ കാണുന്നവരോടെല്ലാം ചിലപ്പോള്‍ വോട്ടഭ്യര്‍ഥനയും നടത്തി എന്ന് വരും. വിവാഹ സദ്യ കഴിക്കാന്‍ പോലും പലരും നില്‍ക്കാറില്ല. വീട്ടുകാര്‍ അത്രയധികം നിര്‍ബന്ധിച്ചാല്‍ ആ സ്‌നേഹത്തിന് മുന്നില്‍ തോറ്റുപോകുന്നവരുമുണ്ട്.

sreesanth

തലസ്ഥാനമായ തിരുവനന്തപുരത്ത് പ്രധാനപ്പെട്ട മണ്ഡലങ്ങളിലെല്ലാം സ്ഥാനാര്‍ഥികള്‍ വിവാഹങ്ങള്‍ കൂടാനെത്തുന്നുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി ജെ പി സ്ഥാനാര്‍ഥിയുമായ എസ് ശ്രീശാന്താണ് ഇക്കാര്യത്തില്‍ മുമ്പന്‍. വിവാഹവേദികളിലെത്തി ഓരോ സെല്‍ഫിയും എടുത്താണ് ശ്രീശാന്തിന്റെ മണ്ഡല പര്യടനം. രാഷ്്ട്രീയത്തിലെ ഈ പുതിയ ഇന്നിംഗ്‌സ് താന്‍ ആസ്വദിക്കുന്നു എന്നാണ് ശ്രീ പറയുന്നത്.

തിരഞ്ഞെടുപ്പായത് കൊണ്ട് ഈ വഴിക്ക് വരുന്നു എന്നേയുളളൂ, ജയിച്ചുകഴിഞ്ഞാല്‍ പിന്നെ ഇവരെയൊന്നും ഈ വഴിക്ക് കാണാന്‍ കൂടി കിട്ടില്ല - തിരുവനന്തപുരം മണ്ഡലത്തിലെ ഒരു വോട്ടറുടെ കമന്റാണ്. ഇതൊന്നും അറിയാതെയല്ല നാട്ടുകാര്‍ സ്ഥാനാര്‍ഥികളെ സ്വീകരിക്കുന്നതും ഒരുമിച്ച് ഫോട്ടൊയെടുക്കുന്നതുമെല്ലാം. ഇക്കാര്യം കൂടി സ്ഥാനാര്‍ഥികള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

English summary
Kerala Election 2016: Candidates gatecrash weddings seeking votes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X