കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് എബിപി ന്യൂസ് എക്സിറ്റ് പോള്‍ സര്‍വെയും; പക്ഷെ സീറ്റുകള്‍ കുറയും
ദില്ലി: പ്രീ പോള്‍ സര്‍വേകള്‍ പ്രവചിച്ചത് പോലെ തന്നെ കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന സൂചനയാണ് ഇതുവരെ പുറത്ത് വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം നല്‍കുന്നത്. സംസ്ഥാനത്ത് നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും പിണറായി വിജയന്‍ സര്‍ക്കാറിന് വീണ്ടും അധികാരത്തില്‍ എത്താന്‍ കഴിയുമെന്നാണ് എബിപി ന്യൂസിന്‍റെ പ്രവചനം. 71 മുതല്‍ 77 സീറ്റുകളില്‍ കേരളത്തില്‍ ഇടതുമുന്നണി വിജയിക്കുമെന്നാണ് എബിപി ന്യൂസ് എക്സിറ്റ് പോള്‍ സര്‍വെ പ്രവചിക്കുന്നത്. പ്രതിപക്ഷ കക്ഷിയായ യുഡിഎഫിന് 62 മുതല്‍ 68 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്.
Recommended Video
അതേസമയം കേരളത്തില്‍ ബിജെപി വലിയ നേട്ടം ഉണ്ടാക്കില്ലെന്നാണ് സര്‍വെ അഭിപ്രായപ്പെടുന്നത്. ഒരു പക്ഷെ നിലവിലുള്ള ഒരു സീറ്റ നഷ്ടമായേക്കാമെന്നാണ് കണക്ക്. പൂജ്യം മുതല്‍ രണ്ട് വരെ സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് പ്രവചിക്കുന്നത്. അതേസമയം 76 സീറ്റ് നേടി എൽഡിഎഫ് അധികാരത്തിലേക്കെന്ന് എൻഡിടിവി പോൾ ഓഫ് പോൾ സര്‍വെ അഭിപ്രായപ്പെടുന്നത്. യുഡിഎഫിന് 62 സീറ്റ് വരെ സീറ്റും ബിജെപിക്ക് 2 ഉം സീറ്റുമാണെന്നാണ് പ്രവചനം.

അതേസമയം കേരളത്തില്‍ എല്‍ഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നത്. ഇന്ത്യ-ടുഡെ ആക്സിസ് സര്‍വെയാണ്. നിലവിലുള്ളതിനേക്കാള്‍ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നാണ് സര്‍വെ പ്രവചനം. 104 മുതല്‍ 120 വരെ സീറ്റെന്ന വമ്പന്‍ മേധാവിത്വം ഇടതുമുന്നണിക്കുണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. അങ്ങനയെങ്കില്‍ അത് കേരളത്തില്‍ പുതിയ ചരിത്രം കുറിക്കും. യുഡിഎഫിന് 20 മുതല്‍ 30 വരെ സീറ്റെന്നാണ് സര്‍വെ പറയുന്നു.
മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications