Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനിലെ കവര്‍ച്ച; പ്രതികളിലൊരാള്‍ കൊലക്കേസ് പ്രതി

കോട്ടയം: കേരള എക്‌സ്പ്രസ് ട്രെയിനില്‍ വെച്ച് ഭിന്ന ശേഷിയുള്ളയാളിനെയും കുടുംബത്തെയും ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പിടിയിലായ പ്രതികളില്‍ ഒരാള്‍ കൊലക്കേസ് പ്രതി. എറണാകുളത്ത് വച്ച് സുഹൃത്തായിരുന്ന ബാലുസ്വാമിയെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കഴിഞ്ഞദിവസം അറസ്റ്റിലായ സന്തോഷെന്ന് പോലീസ് കണ്ടെത്തി.

ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് മുന്‍ കുറ്റകൃത്യത്തിന്റെ ചുരളഴിയുന്നത്. കൊലക്കേസില്‍ അറസ്റ്റിലായെങ്കിലും 2013 ല്‍ ജുവനൈല്‍ ഹോമില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷ് പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. ഇയാള്‍ മറ്റു കേസുകളിലും പ്രതിയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ അക്കാര്യത്തില്‍ വ്യക്തതവരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

crime

ശനിയാഴ്ചയാണ് തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിക്ക് പോയ കേരള എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ ആക്രമിച്ച് കവര്‍ച്ച നടന്നത്. ഭിന്നശേഷിയുള്ളവര്‍ക്കുള്ള കോച്ചില്‍ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം കല്ലമ്പലം നാസിം മന്‍സിലില്‍ മുഹമ്മദ് നാസിര്‍ (54), ഭാര്യ ഹയറുന്നിസ (35) എന്നിവരെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു.

ട്രെയിന്‍ ഏറ്റുമാനൂര്‍ വിട്ടശേഷമായിരുന്നു ആക്രമണം. സംഭവത്തിനുശേഷം രക്ഷപ്പെട്ട നാഗര്‍കോവില്‍ സ്വദേശികളായ വിനു (19) സന്തോഷ് (22) എന്നിവരെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. റെയില്‍വെ പോലീസ് ആണ് ഇവരെ ചോദ്യം ചെയ്തു വരുന്നത്. ട്രെയിനില്‍ അടുത്തകാലത്ത് നടന്ന പല കവര്‍ച്ചയിലും ഇവര്‍ക്കു പങ്കുള്ളതായി പോലീസ് സംശയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+