കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയെ പുകഴ്ത്തി കെ എം മാണിയുടെ കത്ത്

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ആടിയുലഞ്ഞ ധനമന്ത്രി കെ എം മാണി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കത്തയച്ചു. മോദിയുടെ ഭരണത്തില്‍ ഇന്ത്യ സുരക്ഷിതമായി മുന്നോട്ടാണെന്നും കൂടുതല്‍ സമൃദ്ധിയിലേക്ക് ഇന്ത്യയെ നയിക്കാന്‍ പ്രാപ്തനാക്കെട്ടെയെന്നും ആശംസിച്ചാണ് പുതുവര്‍ഷ ദിനത്തില്‍ മാണിയുടെ കത്ത്.

വിവിധ മത വിശ്വാസികള്‍ പരസ്പര സ്‌നേഹത്തോടെ കഴിയുന്ന രാജ്യമാണ് ഇന്ത്യ. പ്രധാനമന്ത്രിയെന്നാല്‍ ആര്‍ക്കെങ്കിലും സ്വന്തമുള്ളയാളല്ല. അദ്ദേഹം എല്ലാവരുടെയുമാണ്. മഹാമതികള്‍ എല്ലാവരെയും ഒരു പോലെ കാണുന്നവരാണ് എന്നാണ് ഭഗവത് ഗീതയില്‍ പറയുന്നത്. ബ്രാഹ്മണനും ചണ്ഡാളനും പശുവും നായ്ക്കുട്ടിയും എല്ലാം അവര്‍ക്ക് ഒരു പോലെയാണ്.

kmmani-modi

മത തീവ്രവാദികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടകാലമാണിത്. താങ്കളുടെ ആദര്‍ശ പുരുഷനായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യത്തെ ഒന്നിപ്പിക്കാനാണ് പരിശ്രമിച്ചത്. എന്നാല്‍ മത തീവ്രവാദികളാകട്ടെ രാജ്യത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാനാണ് ശ്രമിക്കുന്നത്. നമ്മുടെ മതേതരത്വം ഇവര്‍ക്കുമുന്നില്‍ മുട്ടു കുത്താന്‍ അനുവദിക്കരുതെന്നും മാണി തന്റെ കത്തിലൂടെ വ്യക്തമാക്കുന്നു.

അടുത്തിടെ നടന്ന മത പരിവര്‍ത്തന വിവാദത്തെകുറിച്ചും മാണി തന്റെ കത്തില്‍ പറയുന്നുണ്ട്. ഇഷ്ടമുള്ളമതം സ്വീകരിക്കാനും അത് പ്രചരിപ്പിക്കാനും രാജ്യത്ത് അവകാശമുണ്ട്. ഇത് കാത്തു സൂക്ഷിക്കണമെന്നും മാണി ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെയാണ് മാണിയുടെ കത്ത് എന്നത് ശ്രദ്ധേയമാണ്.

English summary
Kerala Finance Minister KM Mani has written to Prime minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X