കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധനസ്ഥിതി മോശം; പുതിയ വാഹനം വേണ്ട; കാറിന്റെ ടയ൪ ഊരിതെറിച്ചു; ധനമന്ത്രി അപകടത്തിൽ നിന്ന് രക്ഷപെട്ടു

Google Oneindia Malayalam News

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ വാഹനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. മന്ത്രിയുടെ ഔദ്യോഗിക കാറിന്റെ ടയ൪ ഡിസ്കോടെ ഊരി തെറിച്ചിരുന്നു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരം കുറവൻകോണത്തിന് സമീപമായിരുന്നു അപകടം.

ധനവകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങളുടെ ഉത്തരവാദിത്വം ഉളളത് ടൂറിസം വകുപ്പിന് ആണ്. വകുപ്പിന് ഇത് സംബന്ധിക്കുന്ന റിപ്പോർട്ട് നൽകിയതോടെ ആണ് അപകട വിവരം പുറത്തുവന്നത്.

kn

മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ പിന്നിലെ ഒരു ടയർ ഊരി തെറിക്കുകയായിരുന്നു. ഇതിന് പിന്നാലെ വാഹനം റോഡിൽ ഉരസി നിന്നു. വാഹനത്തിന് അമിത വേഗത ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. 20 കിലോ മീറ്റർ വേഗതയായിരുന്നു കാറിന്റെ സ്പീഡ്. അതിനാൽ തന്നെ വാഹനം മറിയാതെ മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു.

അതേസമയം, വാഹനത്തിന്റെ കാല പഴക്കം മൂലം ആണ് ടയ൪ ഡിസ്ക്കോടെ ഊരി തെറിക്കാൻ ഇടയാക്കിയതെന്ന് ധന വകുപ്പ് ടൂറിസം വകുപ്പിന് അറിയിച്ചിട്ടുണ്ട്. നിലവിൽ ധനമന്ത്രിക്ക് അനുവദിച്ച ഈ കാർ ഒന്നരലക്ഷം കിലോ മീറ്ററിൽ അധികം ഓടിയിട്ടുള്ളതായാണ് റിപ്പോർട്ട്.

'പൊലീസിന്റേത് ഗുരുതര വീഴ്ച്ച, പാലക്കാട് സംഭവിച്ച കൊലപാതകം ആലപ്പുഴയുടെ ആവർത്തനം'- കെ സുരേന്ദ്രൻ'പൊലീസിന്റേത് ഗുരുതര വീഴ്ച്ച, പാലക്കാട് സംഭവിച്ച കൊലപാതകം ആലപ്പുഴയുടെ ആവർത്തനം'- കെ സുരേന്ദ്രൻ

അപകടത്തിന്ശേഷം മന്ത്രി വാഹനം മാറ്റി. പകരം മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു. ഇന്നോവ കാറാണ് അപകടത്തിൽ പെട്ടത്. അതേസമയം, വാഹനം പുതിയത് വാങ്ങാൻ ഉദ്യോഗസ്ഥരിൽ നിന്ന് സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ , നിലവിലെ കേരളത്തിലെ ധന സ്ഥിതി കണക്കിലെടുത്ത് മന്ത്രി തന്നെ പുതിയ വാഹനം വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

English summary
kerala Finance Minister KN Balagopal safe to escaped from car accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X