കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാശനഷ്ടങ്ങള്‍ കണക്കാക്കിയതിലും അപ്പുറമെന്ന് മുഖ്യമന്ത്രി.... അടിയന്തര സഹായം ഉടനുണ്ടാകും!!

  • By Vaisakhan
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ പ്രളയക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങള്‍ പ്രാഥമികമായി വിലയിരുത്തതിലും അധികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും സഹായധനത്തെയും കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം കേരളത്തിന്റെ പുനര്‍നിര്‍മാണം എളുപ്പമുള്ള കാര്യമല്ലെന്നും എന്നാല്‍ അതിനെ നമ്മള്‍ ഒന്നിച്ച് നിന്ന് നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒന്നാംഘട്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്നും ഇനിയുള്ളത് പുനരധിവാസവും പുനര്‍നിര്‍മാണവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി മുന്നോട്ട് വെച്ച് സാലറി ചാലഞ്ച് വിജയകരമായതിന്റെ സന്തോഷ വും അദ്ദേഹം പങ്കുവെച്ചു. കൂടുതല്‍ പേര്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

എല്ലാവര്‍ക്കും സഹായം

എല്ലാവര്‍ക്കും സഹായം

വീടും വീട്ടുപകരണങ്ങളും നഷ്ടമായവര്‍ക്ക് പ്രാദേശികമായി സഹായം ലഭ്യമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരുവിലിറങ്ങേണ്ടി വന്നവരെ സംരക്ഷിക്കും. വാഹനങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തും. അതേസമയം ബാങ്കുകള്‍ തുറന്നാലുടന്‍ പതിനായിരം രൂപ നഷ്ടപരിഹാരമായി അക്കൗണ്ടിലേക്ക് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സഹകരണം ഉണ്ടാവണം

സഹകരണം ഉണ്ടാവണം

പ്രവാസികള്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വീണ്ടും ആവര്‍ത്തിച്ചു. സമ്പന്നരുടെ ഭാഗത്ത് നിന്ന് സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ജനങ്ങള്‍ക്ക് പ്രാഥമികമായി വേണ്ട സഹായങ്ങള്‍ പ്രാദേശികമായി സമാഹരിച്ച് നല്‍കുന്ന കാര്യം കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

വിമര്‍ശിക്കാനായി മാത്രം....

വിമര്‍ശിക്കാനായി മാത്രം....

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ എന്തെങ്കിലും പറയണമെന്ന് കരുതിയാണ് വിമര്‍ശനം ഉന്നയിക്കുന്നത്. നേരത്തെ പ്രളയത്തെ സര്‍ക്കാര്‍ നേരിട്ട രീതിയെ ചെന്നിത്തല വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. നേരത്തെ എല്ലാം പഠിച്ച് പറയുന്നയാളായിരുന്നു അദ്ദേഹം. വിമര്‍ശനമില്ലെങ്കില്‍ പ്രതിപക്ഷമാകില്ലെന്ന് ആരെങ്കിലും പറഞ്ഞത് കൊണ്ടായിരിക്കും ഈ പ്രസ്താവനകള്‍ അദ്ദേഹം നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മാലിന്യനിര്‍മാര്‍ജനത്തിന് ശ്രദ്ധ

മാലിന്യനിര്‍മാര്‍ജനത്തിന് ശ്രദ്ധ

പ്രളയം മാറിയതിനാല്‍ മാലിന്യ നിര്‍മാര്‍ജനത്തിനാണ് പ്രത്യേക ശ്രദ്ധ നല്‍കുന്നത്. മാലിന്യങ്ങള്‍ കായലിലേക്കും പുഴയിലേക്കും ഒഴുക്കുന്നത് ഇല്ലാതാവണം. അറിഞ്ഞ് കൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം.അതേസമയം ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിന് ശ്രദ്ധയുണ്ടാവണം. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുകയും രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ലഭിക്കുന്നതിന് ഇടപെടുകയും വേണം.

ഫണ്ട് കൃത്യമായി ചെലവഴിച്ചു

ഫണ്ട് കൃത്യമായി ചെലവഴിച്ചു

ഓഖിയുടെ ഫണ്ട് ചെലവഴിച്ചതില്‍ ക്രമക്കേടുണ്ടായെന്നതിന് മറുപടിയും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. 107 കോടി രൂപയുടെ ഫണ്ടാണ് ഓഖി ദുരന്തത്തില്‍ ലഭിച്ചത്. 65.68 കോടി രൂപയാണ് ചെലവഴിച്ചത്. 84.90 കോടിയുടെ ചെലവ് വരുന്ന പദ്ധതികള്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്രഫണ്ട് അടക്കം 201.69 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ ഒരുപൈസ പോലും മറ്റ് കാര്യങ്ങള്‍ക്കായി ചെലവഴിച്ചിട്ടില്ല. ഈ ഘട്ടത്തിലാണോ ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

പുനരധിവാസം പുരോഗമിക്കുന്നു

പുനരധിവാസം പുരോഗമിക്കുന്നു

പുനരവധിവാസ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ രണ്ടു ലക്ഷത്തിനടുത്ത് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പിലുണ്ട്. അതേസമയം റോഡുകളും പാലങ്ങളും ഉള്‍പ്പെടെയുള്ളവ തകര്‍ന്ന് പോയിട്ടുണ്ട്. ഉള്‍നാടുകളില്‍ സ്ഥിതി പരിതാപകരമായി തുടരുകയാണ്. ഇവ പുനസ്ഥാപിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. അതേസമയം ജീവനോപാധികള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. അഭിപ്രായ രൂപീകരണത്തിനായി ഈ മാസം മുപ്പതിന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നുണ്ട്.

പോലീസ് ജനങ്ങളുടെ രക്ഷരായി

പോലീസ് ജനങ്ങളുടെ രക്ഷരായി

രക്ഷാപ്രവര്‍ത്തനത്തില്‍ പോലീസ് മികവ് പുലര്‍ത്തിയെന്ന് പിണറായി പറഞ്ഞു. ജനങ്ങളുടെ രക്ഷകരായി പോലീസ് മാറുന്നതാണ് കണ്ടത്. കളക്ടര്‍മാര്‍ അടക്കമുള്ളവരുടെ പ്രവര്‍ത്തനം ഏത് ദുരന്തത്തെയും അതിജീവിക്കാന്‍ നമുടെ ഭരണചക്രത്തിന് സാധിക്കുമെന്ന് തെളിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
kerala flood 2018 chief minister pinarayi vijayan press meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X