• search

ആലപ്പുഴ നഗരത്തില്‍ വെള്ളം കയറുന്നു; തോടുകളും കായലുകളും കരകവിഞ്ഞു!! അടിയൊഴുക്ക് ശക്തം

 • By Ashif
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ആലപ്പുഴ: ജില്ലയിലെ കായലുകളും തോടുകളും കരകവിഞ്ഞ് നഗരത്തിലേക്ക് വെള്ളം ഒഴുകുന്നു. അപകടകരമായ തോതില്‍ ജലനിരപ്പ് വര്‍ധിച്ചിട്ടുണ്ട്. അടിയൊഴുക്ക് ശക്തമാണ്. പല വീടുകളിലും വെള്ളം കയറുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. എഎസ് കനാല്‍ കവിഞ്ഞ് ആലപ്പുഴയിലേക്ക് വെള്ളം കയറുന്നുണ്ട്.

  25 ബോട്ടുകളുമായി കരസേനാ വിമാനം തിരുവനന്തപുരത്ത്.. ചെങ്ങന്നൂരേക്ക് സഹായം പ്രവഹിക്കുന്നു

  നഗരത്തിലെ ചില പ്രദേശങ്ങളില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയ്ക്ക് അല്‍പ്പം ശമനം വന്നിരുന്നെങ്കിലും വീണ്ടും മഴ ശക്തിപ്പെട്ടത് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. വേമ്പനാട്ട് കായലിലെ എല്ലാ ബോട്ടുകളും രക്ഷാ പ്രവര്‍ത്തനത്തിനായി പിടിച്ചെടുക്കാന്‍ മന്ത്രി ജി സുധാകരന്‍ നിര്‍ദേശം നല്‍കി.

  flood-alappey

  വൈഎംസിഎ റോഡില്‍ വെള്ളം റോഡ് നിരപ്പിനൊപ്പമായി. മാതാ ജെട്ടിയില്‍ ബോട്ട് നില്‍ക്കുന്നത് റോഡ് നിരപ്പിന് മുകളിലാണ്. ആലപ്പുഴ ബീച്ചിന് സമീപം കനാലിനെയും കടലിനെയും ബന്ധിപ്പിക്കുന്ന പൊഴി മുറിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. ചേര്‍ത്തല താലൂക്കിലടക്കം കായലോര മേഖലകൡ വെള്ളം കയറിയിട്ടുണ്ട്.

  കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കക്കിടയാക്കി. മിത്രക്കരി, പുളിങ്കരി, രാമങ്കരി, ചമ്പക്കുളം എന്നിവിടങ്ങളില്‍ നിന്ന് 300ലധികം പേരെ തോണികളില്‍ രക്ഷപ്പെടുത്തി. ഇനിയും ഒട്ടേറെപേര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ചങ്ങനാശേരി കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം.

  രക്ഷപ്പെട്ടവര്‍ തീര്‍ത്തും അവശരാണ്. സ്‌കൂളുകളും പള്ളികളും അവരുടെ വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ചെറുവള്ളങ്ങളില്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്.

  alapey

  അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ ടഠഉ രീറല ചേര്‍ത്ത് വേണം 1077ലേക്ക് വിളിക്കാന്‍

  വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

  തിരുവനന്തപുരം- 0471 2730045
  കൊല്ലം- 0474 2794002
  പത്തനംതിട്ട- 0468 2322515
  ആലപ്പുഴ- 0477 2238630
  കോട്ടയം 0481 2562201
  ഇടുക്കി 0486 2233111
  എറണാകുളം 0484 2423513
  തൃശ്ശൂര്‍ 0487 2362424
  പാലക്കാട് 0491 2505309
  മലപ്പുറം 0483 2736320
  കോഴിക്കോട് 0495 2371002
  വയനാട് 9207985027
  കണ്ണൂര്‍ 0468 2322515

  ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ വിളിച്ച് കിട്ടാത്തവര്‍ക്കായി

  പത്തനംതിട്ട 8078808915(വാട്സാപ്പ്), 0468 2322515, 2222515
  ഇടുക്കി 9383463036(വാട്സാപ്പ്) 0486 233111, 2233130
  കൊല്ലം 9447677800(വാട്സാപ്പ്) 0474 2794002
  ആലപ്പുഴ 9495003640(വാട്സാപ്പ്) 0477 2238630
  കോട്ടയം 9446562236(വാട്സാപ്പ്), 0481 2304800
  എറണാകുളം 7902200400(വാട്സാപ്പ്) 0484 2423513 2433481

  കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവര്‍ക്ക് ബന്ധപ്പെടാം

  സോണി(ആറന്മുള) 9496370751
  പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
  സതീഷ് (അയിരൂര്‍) 8547611214
  ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
  പ്രിന്‍സ്മാത്യു(കോയിപ്രം) 9447349101
  അഭിലാഷ്(ചെറുകോല്‍) 9847080787

  English summary
  Kerala flood news: Alappuzha rain again, cities water level increased

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more