• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'രഹസ്യങ്ങൾ ചോർത്തുന്ന മന്ത്രിമാര്‍; ഒറ്റുകാരൻ ആരെന്ന് വ്യക്തമാക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്ക്'

തിരുവന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ ഒറ്റുകാരൻ ആരെന്ന് വ്യക്തമാക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കാണെന്ന് ബിജെപി നേതാവ് എംടി രമേശ്. കമ്മ്യൂണിസ്റ്റ് ഗുണ്ടകളും കൊള്ളക്കാരും നടത്തുന്ന വാണിജ്യ സഹകരണസ്ഥാപനമായ റെബ്കോ യെ സഹായിക്കുവാൻ വേണ്ടി പൊതുഖജനാവിൽ നിന്നും മുൻപ് ചെലവാക്കിയ 180 കോടി രൂപ കൂടാതെ പുതിയതായി 306.75 കോടി രൂപ കൂടി ചെലവാക്കാൻ സർക്കാർ തീരുമാനിച്ചുവെന്നാണ് വാര്‍ത്ത. എന്നാല്‍ ഇതേകുറിച്ച് മുഖ്യമന്ത്രി പത്രസമ്മേളനങ്ങളില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും എംടി രമേശ് അഭിപ്രായപ്പെടുന്നു.

ഈ പ്രളയത്തിന്റെ പ്രാരാബ്ദ്ധത്തിനിടയിൽ ആണ് ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാർ 300 കോടിയിൽപരം രൂപ ഒരു പാർട്ടി സ്ഥാപനത്തിൽ നൽകുന്നത്. എന്നാൽ ഇത് പാർട്ടിയിലെ കണ്ണൂർ ലോബിയുടെ പോക്കറ്റിലേക്ക് പോവുക എന്ന് മനസ്സിലാക്കിയ മന്ത്രിസഭയിലെ ചിലർ തിരുവനന്തപുരത്തെ മാധ്യമങ്ങൾക്ക് ക്യാബിനറ്റ് തീരുമാനം ചോർത്തി കൊടുത്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ബാധ്യത മുഖ്യമന്ത്രിക്ക്

ബാധ്യത മുഖ്യമന്ത്രിക്ക്

സംസ്ഥാന മന്ത്രിസഭയിലെ ഒറ്റുകാരൻ ആരെന്ന് വ്യക്തമാക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കാണ്. കേരളത്തിലെ പ്രമുഖമായ ഒരു ദൃശ്യമാധ്യമം ഇന്നലെ രാത്രി 9 മണിക്ക് നടത്തിയ ചർച്ച കഴിഞ്ഞദിവസമുണ്ടായ മന്ത്രിസഭാ തീരുമാനത്തെ കുറിച്ചുള്ളതാണ്. കേരള മനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു അത്. കമ്മ്യൂണിസ്റ്റ് ഗുണ്ടകളും കൊള്ളക്കാരും നടത്തുന്ന വാണിജ്യ സഹകരണസ്ഥാപനമായ റെബ്കോ യെ സഹായിക്കുവാൻ വേണ്ടി പൊതുഖജനാവിൽ നിന്നും മുൻപ് ചെലവാക്കിയ 180 കോടി രൂപ കൂടാതെ പുതിയതായി 306.75 കോടി രൂപ കൂടി ചെലവാക്കാൻ സർക്കാർ തീരുമാനിച്ചു.

സൂചിപ്പിച്ചില്ല

സൂചിപ്പിച്ചില്ല

കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തിൽ തീരുമാനിച്ചതായിരുന്നു വാർത്ത.എന്നാൽ ആ മന്ത്രിസഭായോഗം കഴിഞ്ഞതിനുശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിലോ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലോ പ്രളയത്തിന്റെ ഭാഗമായി കൊടുക്കുന്ന നഷ്ടപരിഹാരങ്ങളെ കുറിച്ച് മാത്രമാണ് പറഞ്ഞത്. ദുരിതാശ്വാസത്തിനെക്കാൾ കനത്ത തുക ചെലവാകുന്ന മറ്റൊരു പദ്ധതി കാര്യം അദ്ദേഹം സൂചിപ്പിച്ചില്ല.

വീണ്ടും പ്രളയം എത്തുന്നത്

വീണ്ടും പ്രളയം എത്തുന്നത്

കുട്ടനാട്ടിൽ ഉണ്ടായ ആദ്യ പ്രളയവും തുടർന്ന് ഡാമുകൾ തുറന്നുവിട്ടുണ്ടായ രണ്ടാമത്തെ പ്രളയവും അതിജീവിക്കാനാവാതെ നിൽക്കുമ്പോൾ ആണ് 2019 വീണ്ടും പ്രളയം എത്തുന്നത്. ഈ പ്രളയത്തിന്റെ പ്രാരാബ്ദ്ധത്തിനിടയിൽ ആണ് ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാർ 300 കോടിയിൽപരം രൂപ ഒരു പാർട്ടി സ്ഥാപനത്തിൽ നൽകുന്നത്. എന്നാൽ ഇത് പാർട്ടിയിലെ കണ്ണൂർ ലോബിയുടെ പോക്കറ്റിലേക്ക് പോവുക എന്ന് മനസ്സിലാക്കിയ മന്ത്രിസഭയിലെ ചിലർ തിരുവനന്തപുരത്തെ മാധ്യമങ്ങൾക്ക് ക്യാബിനറ്റ് തീരുമാനം ചോർത്തി കൊടുത്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മന്ത്രിസഭയുടെ ഉത്തരവാദിത്തം നഷ്ടപ്പെട്ടു

മന്ത്രിസഭയുടെ ഉത്തരവാദിത്തം നഷ്ടപ്പെട്ടു

ക്യാബിനറ്റ് സെക്രട്ടറിയോ ചീഫ് സെക്രട്ടറിയോ ഒപ്പിട്ടു ഉത്തരവ് ഇറങ്ങുന്നതുവരെ ക്യാബിനറ്റ്മായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ക്യാബിനറ്റ് രഹസ്യമാണ്. ഇത് വിവരാവകാശം വഴിയോ സർക്കാറിന്റെ മറ്റൊരുതരത്തിലുള്ള പ്രസിദ്ധപ്പെടുത്തുകൾ വഴിയോ ലഭ്യമാകില്ല. ഉത്തരവുകൾ ആയാൽ മാത്രമേ അത് പബ്ലിക് document ആവുകയുള്ളൂ അത്തരത്തിൽ ക്യാബിനറ്റ് രഹസ്യമായ ഈ വിഷയങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തത് മന്ത്രിസഭയുടെ ഉത്തരവാദിത്തം നഷ്ടപ്പെട്ടതിന്റെ തെളിവാണ്.

ഏകപക്ഷീയമായി

ഏകപക്ഷീയമായി

മുഖ്യമന്ത്രിയുടെ പിടിവാശി കാരണം ക്യാബിനറ്റിൽ മഹാഭൂരിപക്ഷം അംഗങ്ങളും എതിർത്തിട്ടും മുഖ്യമന്ത്രി ഈ തീരുമാനം ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് അകത്തളത്തിലെ സംസാരം. ഇത്തരത്തിൽ ക്യാബിനറ്റ് രഹസ്യങ്ങൾ ചോർന്നത് ഗുരുതരമായ സംഭവമാണ്. വിശ്വാസമില്ലാത്ത, പരസ്പരം രഹസ്യങ്ങൾ ചോർത്തുന്ന മന്ത്രിമാരും മുഖ്യമന്ത്രിയും ഇത് വിശദീകരിച്ചേ പറ്റൂ.

ഫേസ്ബുക്ക് പോസ്റ്റ്

എംടി രമേശ്

ദുരിതാശ്വാസ നിധിയിലേക്ക്

ദുരിതാശ്വാസ നിധിയിലേക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം

Name of Donee: CMDRF

Account Number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
kerala flood; bjp leader mt ramesh aginst pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X