കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയക്കെടുതി; സംസ്ഥാനത്ത് ദേശീയപാതയില്‍ മൂന്നിടങ്ങളില്‍ ടോള്‍ പിരിവ് നിര്‍ത്തിവെച്ചു

  • By Desk
Google Oneindia Malayalam News

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. അതോടൊപ്പം തന്നെ ദുരിതത്തില്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് സഹായകരമാവുന്ന പ്രഖ്യാപനങ്ങളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഈ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുന്ന പ്രഖ്യാപനവുമായി ദേശീയപാതാ അതോറിറ്റിയും രംഗത്ത് എത്തിയിരിക്കുകയാണ്.

തൃശൂര്‍ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, എറണാകുളത്തെ കുമ്പളം ടോള്‍ പ്ലാസ് എന്നിവിടങ്ങളിലെ ടോള്‍ പിരിവാണ് ഈ മാസം 26 വരെ നിര്‍ത്തിവെച്ചതായി ദേശിയപാത അതോറിറ്റി അറിയിച്ചത്. പ്രളയ ദുരിതാശ്വാസത്തിനായി വസ്തുക്കള്‍ ട്രെയിന്‍ വഴി സൗജന്യമായി എത്തിക്കാന്‍ റെയില്‍വേ മന്ത്രാലയവും അനുമതി നല്‍കിയിട്ടുണ്ട്.

സ്ഥാപനങ്ങളും യാത്രക്കാരും കൊണ്ടുവരുന്ന സാധനസാമഗ്രികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് റെയില്‍വേ അറിയിക്കുന്നു. വിദേശത്തു നിന്നയക്കുന്ന ഭക്ഷണ സാധനങ്ങള്‍, മരുന്ന്, വസ്ത്രം, പുതപ്പ് എന്നിവ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയതായുള്ള പ്രഖ്യാപനവും നേരത്തെ വന്നിരുന്നു.

toll
English summary
Toll withdrawn from three spots in the National Highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X