• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തന്ത്രിയില്ലാതെ നടതുറന്നു, തീര്‍ത്ഥാടകരെ തിരിച്ചയച്ചു, നെല്‍ക്കതിരുമായി നീന്തല്‍; ചരിത്രത്തിലാദ്യം

  • By Desk

ശബരിമല: സംസ്ഥാനത്ത് അതിശക്തമയാ തുടരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ മുല്ലപ്പെരിയാര്‍, ചെറുതോണി എന്നീ അണക്കെട്ടുകള്‍ ഉള്‍പ്പടേ സംസ്ഥാനത്തെ 33 അണക്കെട്ടുകള്‍ തുറുന്ന വിട്ടിരിക്കുകയാണ്. പുഴകള്‍ എല്ലാം കവിഞ്ഞൊഴുകുയാണ്. സംസ്ഥാനത്ത് ഇന്ന് മാത്രം മഴക്കെടുതിയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ അടക്കം അഞ്ചുപേര്‍ മരിച്ചു.

വെള്ള കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമനത്താവളം നാല് ദിവസത്തേക്ക് അടച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറി. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഉച്ചക്ക് രണ്ടുമണിവരെ നിര്‍ത്തിവ്വെച്ചിരുന്നു. ഇത് പിന്നീട് നാല് ദിവസത്തേക്ക് നീട്ടുകയായിരുന്നു. മഴ കനത്തതോടെ ഇതുവരെ ഉണ്ടാകാത്ത സംഭവങ്ങള്‍ക്കാണ് ചൊവ്വാഴ്ച്ച ശബരിമല സാക്ഷ്യം വഹിച്ചത്.

പമ്പ, ആനത്തോട്

പമ്പ, ആനത്തോട്

ശബരിഗിരി പദ്ധതിയുടെ പമ്പ, ആനത്തോട് ഡാമുകള്‍ തുറന്നതോടെ പമ്പ മണപ്പുറത്തുണ്ടായ വെള്ളപ്പൊക്കം ശബരിമലയെ ഒറ്റപ്പെടുത്തുകയായിരുന്നു. വെള്ളത്തില്‍ പാലങ്ങളെല്ലാം മുങ്ങിയതിനാല്‍ മല കയറാനെത്തിയ അയ്യപ്പന്‍മാരെ തിരിച്ചയക്കേണ്ടി വരികയും ചെയ്തു.

പുല്ലുമേട് വഴി

പുല്ലുമേട് വഴി

നിറപുത്തിരിച്ചടങ്ങിന് തന്ത്രിയെ പുല്ലുമേട് വഴി സന്നിധാനത്ത് എത്തിക്കേണ്ടി വന്നത് ചരിത്രത്തിലാദ്യമായിട്ടാണ്. തന്ത്രിയുടെ സാന്നിധ്യമില്ലാതെയാണ് നട തുറന്നത്, ഭക്തര്‍ക്ക് മലകയറാന്‍ കഴിയാതെ തിരിച്ചു പോരേണ്ടി വരിക അങ്ങനെ ചരിത്രത്തില്‍ ഇന്നേവരേയുണ്ടാകാത്ത സംഭവങ്ങള്‍ക്കാണ് ശബരിമല സാക്ഷ്യം വഹിച്ചത്.

മലകയറാന്‍ കഴിയാതെ

മലകയറാന്‍ കഴിയാതെ

തന്ത്രിക്ക് എത്താന്‍ കഴിയാത്തിരുന്നതിനാല്‍ നിറപുത്തിരിച്ചടങ്ങിന് ചൊവ്വാഴ്ച്ച വൈകീട് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയായിരുന്നു നട തുറന്നത്. സോപാനത്ത് നടതുറക്കുമ്പോള്‍ ശംഖിവിളിക്കേണ്ട വാദ്യകലാകാരന്‍മാരായ രാജിവ്, ബിജി തുടങ്ങിയവര്‍ മലകയറാന്‍ കഴിയാതെ പമ്പയില്‍ കുടിങ്ങി.

ആചാരം നിലനിര്‍ത്താന്‍

ആചാരം നിലനിര്‍ത്താന്‍

ശബരിമല നിറപുത്തിരി ചടങ്ങിന് തന്ത്രി ഉണ്ടാകണമെന്ന ആചാരം നിലനിര്‍ത്താന്‍ വേണ്ടിയാണ് തന്ത്രി കണ്ഠര് മഹേശ്വരര് മോഹനരേയും സംഘത്തേയും പുല്ലുമേട് വഴിയാണ് സന്നിധാനത്ത് എത്തിച്ചത്.

പ്രത്യേക അനുമതി

പ്രത്യേക അനുമതി

വണ്ടിപ്പെരിയാര്‍, പുല്ലുമേട് വഴി സന്നിധാനത്തേക്ക് നടപ്പാതയുണ്ടെങ്കിലും തീര്‍ത്ഥാടനകാലത്ത് മാത്രമേ അതു തുറക്കാന്‍ അനുവദിക്കാറുള്ളു. എന്നാല്‍ പമ്പ വഴിയുള്ള സഞ്ചാരം തടസ്സപ്പെട്ടതിനാലും ശബരി മലയിലെ ആചാരം പാലിക്കാന്‍ വേണ്ടിയും തന്ത്രിക്കും സംഘത്തിനും പുല്ലുമേട് വഴി സഞ്ചരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കുകയായിരുന്നു.

നെല്‍ക്കതിര്‍

നെല്‍ക്കതിര്‍

പമ്പയിലെ കുത്തൊഴുക്കിനെ നീന്തിത്തോല്‍പ്പിച്ചാണ് നിറപുത്തിരിച്ചടങ്ങിനുള്ള നെല്‍ക്കതിര്‍ സാഹസികരായ നാലുതൊഴിലാളികള്‍ സന്നിധാനത്തെത്തിച്ചത്. പമ്പയില്‍ നിന്ന് നെല്‍ക്കതിര്‍ ചാക്കില്‍ക്കെട്ടി നീന്തിയ ജോബിന്‍, കറുപ്പ്, സന്തോഷ്, ജോണി എന്നിവരായിരുന്നു പുഴയിലെ ഒഴുക്കിനെ മറികടന്നത്.

വീണ്ടും യാത്ര

വീണ്ടും യാത്ര

നെല്‍ക്കതിരുമായി പുഴ കടന്ന തൊഴിലാളികള്‍ ട്രാക്‌റില്‍ നെല്‍ക്കതിരുമായി അയപ്പന്‍ റോഡില്‍ മരം വീണത് വീണ്ടും തടസ്സം സൃഷ്ടിച്ചു. ഇത് വെട്ടിനീക്കിയ ശേഷമാണ് നെല്‍ക്കതിരുമായി വീണ്ടും യാത്ര തുര്‍ന്നത്.

നിറപുത്തരിച്ചടങ്ങുകള്‍

നിറപുത്തരിച്ചടങ്ങുകള്‍

ഇന്ന് പുലര്‍ച്ചെ നാലോടെ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ നിറപുത്തരിച്ചടങ്ങുകള്‍ തുടങ്ങി. ശ്രീകോവില്‍ എത്തിച്ച നെല്‍ക്കറ്റകള്‍ മോല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അയ്യപ്പന് സമര്‍പ്പിക്കും. കതിരുകള്‍ പിന്നീട് ഭക്തര്‍ക്ക് പ്രസാദമായി നല്‍കും.

18 വരെ

18 വരെ

18 വരെ കനത്ത മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പു നല്‍കിയത്. ഉരുള്‍പൊട്ടല്‍ ഉള്‍പ്പടേയുള്ള സാധ്യതകള്‍ കണക്കിലെടുത്ത് 12 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

കൂടുതൽ idukki dam വാർത്തകൾView All

English summary
kerala floods 2018; sabarimala cordoned pamba river overflows

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more