Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലനിരപ്പ് ഉയരാന്‍ സാധ്യത: ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും ചെങ്ങന്നൂരിൽ

ആലപ്പുഴ: മഴക്കെടുതിയും ജലനിരപ്പ് ഉയരാനുള്ള സാധ്യതയും കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും ഓരോ സംഘത്തെ ചെങ്ങന്നൂരിലേക്ക് നിയോഗിച്ചതായി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. എൻ ഡി ആർ എഫിന്റെ 12 പേരും 15 സൈനികരും അടങ്ങിയ സംഘമാണ് ചെങ്ങന്നൂരിൽ എത്തിയിട്ടുള്ളത്. ഇരുവിഭാഗവും ചെങ്ങന്നൂർ ആർ ഡി ഒ യുടെ നിർദേശാനുസരണം പ്രവർത്തിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഏത് അയിടന്തര സാഹചര്യവും നേരിടാനായി 60 അംഗ സൈനവ്യും 25 അംഗ ദേശീയ ദുരന്ത നിവാരണ സേനയും കഴിഞ്ഞ ദിവസം ജില്ലയിൽ എത്തിയിരുന്നു. മന്ത്രിമാരായ ജി സുധാകരൻ, ഡോ. തോമസ് ഐസക് എന്നിവരുടെ നിർദേശപ്രകാരം ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. കുട്ടനാടുൾപ്പടെയുള്ള പ്രദേശങ്ങളിൽ സബ് കളക്ടർ വി ആർ.കൃഷ്ണ തേജയുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

Recommended Video

cmsvideo
    കേരളത്തിന്റെ സ്വന്തം സൈന്യം എന്ന് വീണ്ടും തെളിയിച്ച് മത്സ്യത്തൊഴിലാളികള്‍

    arm
    (ഫയല്‍ ചിത്രം)

    ചെറുതന പെരുമാൻതുരുത്തിലെ വെള്ളകെട്ട് അടിയന്തരമായി നീക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. കിടങ്ങറ- ചങ്ങനാശേരി കനാലിലെ പോള നീക്കാനും നിർദേശിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ മൂന്നും താലൂക്കു തലത്തിൽ ഓരോ പെട്രോൾ പമ്പിലും ഇന്ധനം ശേഖരിച്ച് വയ്ക്കാൻ ജില്ല സപ്ലൈ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. ട്രാക്ടറുകൾ കരുതലായി വയ്ക്കാൻ പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+