കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷക്കെടുതി കനക്കുന്നു.... ഇതുവരെ 30 മരണം, ജീവനക്കാരെ തിരിച്ചുവിളിച്ച് സര്‍ക്കാര്‍!!

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി കനക്കുന്നു. സ്ഥിതി ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. പലരയെും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 30 മരണമാണ്. അതേസമയം കേരളാ പോലീസും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തിട്ടുണ്ട്. വയനാട്ടിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. മേപ്പാടി പുത്തുമലയില്‍ ഉരുള്‍പ്പൊട്ടലില്‍ മൂന്ന് വയസ്സുകാരന്‍ അടക്കം ആറ് പേര്‍ മരിച്ചു. ഇവിടെ നൂറേക്കറോളം സ്ഥലം ഒലിച്ചുപോയിരിക്കുകയാണ്.

1

അതേസമയം ഉദ്യോഗസ്ഥരോട് അവധി ഒഴിവാക്കി ജോലിക്കെത്തണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും അവധി ഒഴിവാക്കി എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ജീവനക്കാര്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. ഇതിനിടെ തിങ്കളാഴ്ച്ച മുതല്‍ വീണ്ടും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. വരും മണിക്കൂറുകളില്‍ മഴ കുറയുമെങ്കിലും ആശങ്ക കുറഞ്ഞിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.

ഇപ്പോള്‍ പെയ്യുന്ന മഴ രണ്ട് ദിവസത്തിനകം കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നല്‍കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്, ഇത് ശക്തിപ്പെട്ടാല്‍ സംസ്ഥാനത്ത് മഴ ഇനിയും കനത്തും. കൂടുതല്‍ വിവരങ്ങള്‍ രണ്ട് ദിവസത്തിനകം അറിയാമെന്നും ഇവര്‍ പറയുന്നു. പ്രളയ സമാനമായ അന്തരീക്ഷമാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തും നിലനില്‍ക്കുന്നത്.

Recommended Video

cmsvideo
മഴയുടെ ഭീകര ദൃശ്യങ്ങൾ, വീഡിയോ കാണാം | Oneindia Malayalam

കോഴിക്കോട് വിലങ്ങാട് ഉരുള്‍പ്പൊട്ടലില്‍ നാല് പേര്‍ മരിച്ചിട്ടുണ്ട്. മലപ്പുറത്തെ കുണ്ടുതോടില്‍ വീടുതകര്‍ന്ന് നാല് പേര മരിച്ചു, കുറ്റ്യാടി, വേങ്ങേരി, ഇരിട്ടി വള്ളിത്തോട്, ഇടുക്കി ചിന്നാറിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം ഭാരതപ്പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് പട്ടാമ്പി മുതല്‍ തൃത്താല വരെ വെള്ളം കയറിയിരിക്കുകയാണ്.

മലപ്പുറത്ത് മഴക്കെടുതി രൂക്ഷം: അടിയന്തര വൈദ്യ സഹായം അഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടര്‍!മലപ്പുറത്ത് മഴക്കെടുതി രൂക്ഷം: അടിയന്തര വൈദ്യ സഹായം അഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടര്‍!

English summary
kerala floods death toll rise to 30 rescue continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X