കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കന്‍ കേരളത്തിന് ആശ്വാസം! അതിശക്തമായ മഴ ഇന്ന് കൂടി! തെക്കന്‍ കേരളത്തിന് നെഞ്ചിടിപ്പ്

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ദുരിത പെയ്ത്തിന് ഇന്നോടെ ആശ്വാസമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ഡയറകട്ര്‍ ജനറല്‍ മൃത്യുജ്ഞയ് മഹോപത്ര. എന്നാല്‍ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും നാളെയും മഴ കനക്കുമെന്നും മഹാപാത്രേ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

rainnewn

മഴയ്ക്ക് കാരണമായ കാറ്റിന്‍റെ ശക്തി കുറഞ്ഞതോടെ വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞേക്കും. കഴിഞ്ഞ രണ്ട് ദിവസത്തെ മഴയുടെ അളവും കുറഞ്ഞിട്ടുണ്ട്. നിലവില്‍ തെക്കന്‍ കേരളത്തില്‍ താരതമ്യേന മഴ കുറവാണ്. എന്നാല്‍ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശ​ നല്‍കിയിട്ടുണ്ടെന്നും മഹോപാത്ര അറിയിച്ചു.

അതേസമയം മൂന്ന് ജില്ലകളില്‍ ഞായറാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് വയനാട് , കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത ഉള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എറണാകുളം ,ഇടുക്കി ,തൃശ്ശൂർ , പാലക്കാട് ,മലപ്പുറം ,കോഴിക്കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 204 മില്ലിമീറ്ററില്‍ കൂടുതൽ മഴയ്‌ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

English summary
Kerala floods; heavy rains may hit in sourthern parts of kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X