Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയ ദുരിതാശ്വാസം; സംസ്ഥാന സര്‍ക്കാരിന്‍റെ 22.5 കോടി അടിയന്തര സഹായം

തിരുവനന്തപുരം: പ്രളയദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര സഹായമായി സംസ്ഥാന സര്‍ക്കാര്‍ 22.5 കോടി രൂപ അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നാണ് 11 ജില്ലകള്‍ക്ക് തുക അനുവദിച്ചത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്ക് രണ്ടു കോടി രൂപ വീതവും വയനാട് ജില്ലക്ക് ദുരിതബാധിതരെ മാറ്റിപ്പാര്‍പ്പിക്കാന്‍ അമ്പത് ലക്ഷം രൂപ ഉള്‍പ്പെടെ രണ്ടര കോടി രൂപയുമാണ് അനുവദിച്ചത്.

 raincm

സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ 22 പേരാണ് മരിച്ചത്. ഇതുവരെ 315 ദുരിതാശ്വാസ ക്യാന്പുകളാണ് തുറന്നിരിക്കുന്നത്. 22, 165 പേരാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത്. വയനാട്ടില്‍ മാത്രം പതിനായിരത്തോളം പേര്‍ ക്യാംപുകളിലാണ്.പ്രളയബാധിത ജില്ലകളില്‍ മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് രാവിലെ മാത്രം പെയ്തത് 550 മില്ലിമീറ്റര്‍ മഴയാണെന്നാണ് റിപ്പോര്‍ട്ട്. അതിതീവ്ര മഴയ്ക്കും ഇരട്ടിയാണ് ഈ കണക്ക്. ഏറ്റവും കൂടുതല്‍ പേല്‍ അപകടത്തില്‍ പെട്ട വയനാട്ടില്‍ മാത്രം പെയ്തത് 180-260 മില്ലിമീറ്റര്‍ വരെ മഴയാണ്. 150-250 വരെയാണ് അതി തീവ്ര മഴയുടെ അളവ്. മഴ കനത്തതോടെ കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+