കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് ദിവസം പെയ്തത് ഒരു മാസം പെയ്യേണ്ട മഴയുടെ ഇരട്ടി; ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വടക്കൻ കേരളത്തിൽ!

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വടക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിൽ ഇപ്പോൾ തെക്കൻ കേരളത്തിൽ ശക്തിയായ മഴയാണ് പെയ്യുന്നത്. എന്നാൽ മൂന്ന് ദിവസത്തിനിടെ പെയ്തത് ഒരു മാസം പെയ്യേണ്ട മഴയുടെ ഇരട്ടിയാണെന്നാണ് കണക്കുകൾ‌ വ്യക്തമാക്കുന്നത്.

<strong>തെക്കൻ കേരളത്തിൽ വ്യാപക മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, കൊല്ലത്ത് പള്ളിക്കലാർ കരകവിഞ്ഞു!</strong>തെക്കൻ കേരളത്തിൽ വ്യാപക മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, കൊല്ലത്ത് പള്ളിക്കലാർ കരകവിഞ്ഞു!

വയനാടിൽ ആഗസ്തിൽ ശരാശരി 644 മില്ലിമീറ്റർ മഴയാണ് ലഭിക്കാറുള്ളത്. എന്നാൽ ഇത്തവണ ആഗസ്ത് 8 മുതൽ 10വരെ തീയ്യതികളിൽ വയനാട് വൈത്തിരിയിൽ മാത്രം 739 മില്ലിമീറ്റർ മഴ പെയ്തു. കോഴിക്കോടാണെങ്കിൽ ആഗസ്തിലെ ശരാശരി മഴയുടെ അളവ് 547 മില്ലിമീറ്ററാണ് എന്നാൽ ആഗസ്ത് 9 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ വടകരയിൽ മാത്രം 806 മില്ലിമീറ്റർ വരെ മഴയുടെ അളവ് രേഖപ്പെടുത്തിയെന്നാണ് കോഴിക്കോട് സെന്റർ ഫോർ‌ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്.

Rain

അതേസമയം പാലക്കാടും ശരാശരി മഴയുടെ ഇരട്ടിയാണ് ലഭിച്ചത്. ജില്ലയിലെ ശരാശരി മഴ 349 മില്ലിമീറ്ററആണ് എന്നാൽ ഒറ്റപ്പാലത്ത് മാത്രം 756.3 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മലപ്പുറത്താണെങ്കിൽ ആഗസ്ത് മാസത്തെ ശരാശരി മഴയുടെ അളവ് 399 മില്ലിമീറ്ററാണ്എന്നാൽ ആഗസ്ത് 8 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ പെരിന്തൽമണ്ണയിൽ മാത്രം 516 മില്ലിമീറ്റർ മഴയണ് ലബിച്ചത്. കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിലും ഇത്തരത്തിൽ മഴ ലഭിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിച്ചത്.

Recommended Video

cmsvideo
കവളപ്പാറയിലെ അനുഭവം പങ്കുവച്ച് ഡോക്ടര്‍ | Oneindia Malayalam

അതേസമയം ചൊവ്വാഴ്ചമുതൽ തെക്കൻ‌ ജില്ലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20 സെന്റിമീറ്ററിലധികം മഴയ്ക്കു സാധ്യതയെന്നാണു കാലാവസ്ഥാ പ്രവചനം. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ മുതൽ മഴയാണ്.

English summary
Kerala floods: North Kerala receives maximum rainfall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X