കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ നദികള്‍ ഒഴുകുന്നത് അതീവ അപകടാവസ്ഥയില്‍.. മുന്നറിയിപ്പുമായി ദുരന്ത നിവാരണ വകുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ തുടരുകയാണ്. വടക്കന്‍ കേരളത്തിലാണ് മഴ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നത്. ഇന്നും എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതപെയ്ത്ത് തുടരുന്നതോടെ മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്. അപകടകരമാം വിധം ഒഴുകുന്ന നദികളെ കുറിച്ച് ദുരന്ത നിവാരണ വകുപ്പും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

riverdanger-1

ഭാരതപുഴ,കടലുണ്ടി, പമ്പ, ചാലക്കുടി, പയസ്വിനി, ചാലിയാര്‍, വളപട്ടണം നദികളാണ് കരകവിഞ്ഞ് അപകടാവസ്ഥയില്‍ ഒഴുകുന്നത്. ഭാരതപ്പുഴ കുമ്പിടി മേഖലയിലും കടലുണ്ടി പുഴ കാരത്തോട് മേഖലയിലും അതീവ അപകടകരമായ അവസ്ഥയിലാണ് ഒഴുകുന്നത്. പമ്പ നദി മലക്കര മേഖലയിലും ചാലക്കുടിപ്പുഴ അങ്കമാലി മേഖലയിലും പയസ്വനി പുഴ ഇരവഴിഞ്ഞി മേഖലയിലൂടെയുമായാണ് മുന്നറിയിപ്പ് നിരപ്പ് കഴിഞ്ഞും ഒഴുകുന്നത്.

കുനിയല്‍ മേഖലയില്‍ ചാലിയാറും പെരുമണ്ണ് മേഖലയില്‍ വളപട്ടണം പുഴയും അപകടകരമായ രീതിയിലാണ് ഒഴുകി കൊണ്ടിരിക്കുന്നതെന്നും അധികൃതര്‍ ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിനൊപ്പം ശാന്ത സമുദ്രത്തിലെ രണ്ട് ന്യൂനമര്‍ദ്ദവും ചേര്‍ന്നതാണ് ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണമായത്.

വടക്കന്‍ കേരളത്തിലാണ് മഴ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നത്. മലയോര ഭാഗങ്ങള്‍ പലതും വെള്ളത്തിനിടയിലാണ്. രണ്ട് ദിവസത്തെ ദുരിതപെയ്ത്തില്‍ ഇതുവരെ 44 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി ഒരു ലക്ഷത്തോളം പേർ കഴിയുന്നുണ്ട്.

English summary
Kerala floods; these rivers are flowing above the danger level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X