ദുരന്ത പെയ്തിനിടയിലെ വ്യാജ പ്രചാരണം; യുവാവിനെ പോലീസ് പൂട്ടി!! നടപടി ഡിവൈഎഫ്ഐയുടെ പരാതിയില്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ പാരപ്പിള്ളി വേളമാനൂര്‍ സ്വദേശി അമല്‍ (22) ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വത്തിന്‍റെ പരാതിയിലാണ് നടപടി. ഇയാള്‍ വാട്സ് ആപ്പിലൂടെയായിരുന്നു വ്യാജ പ്രചരണം നടത്തിയത്.
വ്യാജ വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സൈബര്‍ ഡോം, സൈബര്‍ സെല്‍, പോലീസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്‍ എന്നിവിടങ്ങളില്‍ പ്രത്യേക വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ട്.വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിലവിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ടെന്നും ഇത്തരം ആളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി രാവിലെ അറിയിച്ചിരുന്നു. ഇത്തരക്കാരെ കണ്ടെത്തിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കിയുന്നു.
വ്യാജ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ജില്ലാ ദുരന്ത നിവാരണ ഓഫീസുമായോ പോലീസ് ആസ്ഥാനത്തെ ഡിജിപി കണ്‍ട്രോള്‍ റൂമുമായോ (0471 2722500, 9497900999) ബന്ധപ്പെട്ട് സത്യാവസ്ഥ ഉറപ്പ് വരുത്തണമെന്നും ബെഹ്റ പറഞ്ഞിരുന്നു. മഴ കനത്തതോടെ ഇടുക്കി ഉള്‍പ്പെടെയുള്ള എല്ലാ ഡാമുകളും തുറക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പരന്നിരുന്നു. ഇതോടെ കെഎസ്ഇബി ഇതിനെതിരെ രംഗത്തെത്തി. മഴയുടെ പശ്ചാത്തലത്തില്‍ പെട്രോള്‍ പമ്പുകള്‍ എല്ലാം അടച്ചിടുമെന്നും കേരളത്തില്‍ മുഴുവന്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നടക്കമുള്ള തെറ്റായ സന്ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
'സംഘപരിവാറിന്റ്റെ മനസ്സ് കേരളത്തിന്റെ മുഖ്യധാരയില്‍ നിന്നു എത്രയോ അന്യമാണ്, തോമസ് ഐസകിന്റെ കുറിപ്പ്
അലംഭാവം കാണിച്ചാല്‍ പിടിവീഴും: കോഴിക്കോട് വാഹനങ്ങള്‍ വിട്ടുനല്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി!!
ഒരു രാത്രികൊണ്ട് ഒന്നുമില്ലാതെ പോയവരോടാണോ നിങ്ങളുടെ യുദ്ധം? എന്തുതരം മനുഷ്യരാണ് നിങ്ങള്‍: നെല്‍സണ്‍