എല്ലാ വിദ്യാര്‍ത്ഥികൾക്കും തെര്‍മല്‍ സ്ക്രീനിംഗ്, അധ്യാപകർക്ക് മാസ്ക്, പരീക്ഷകൾക്കൊരുങ്ങി കേരളം
തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൌണിനിടെ സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ മാസം 26 മുതലാണ് പരീക്ഷകൾ നടക്കുക. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് പരീക്ഷകൾ നടത്തുകയെന്ന് സർക്കാർ പറയുന്നു. സർക്കാർ സ്വീകരിച്ച മുന്നൊരുക്കങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിപ്പിട്ടിരിക്കുകയാണ്. വായിക്കാം:
'എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ പരീക്ഷകൾക്കുള്ള മുന്നൊരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്ക്ക് പ്രത്യേക സൗകര്യം. കണ്ടെയ്ന്‍മെന്‍റ് സോണുകളിലുള്ളവര്‍ക്ക് പ്രത്യേക ഇരിപ്പിടം.

ഹോം ക്വാറന്‍റൈനില്‍ ആളുകള്‍ കഴിയുന്ന വീടുകളില്‍നിന്ന് പരീക്ഷയെഴുതാന്‍ വരുന്നവർക്ക് പ്രത്യേക സൗകര്യം. എല്ലാ വിദ്യാര്‍ത്ഥികളെയും തെര്‍മല്‍ സ്ക്രീനിങ്ങിന് വിധേയമാക്കും. അധ്യാപകര്‍ക്ക് ഗ്ലൗസ് നിര്‍ബന്ധം. ഉത്തരക്കടലാസ് ഏഴുദിവസം പരീക്ഷാ കേന്ദ്രത്തില്‍ തന്നെ സൂക്ഷിക്കും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ കുട്ടികള്‍ കുളിച്ച് ദേഹം ശുചിയാക്കിയശേഷം മാത്രമേ വീട്ടുകാരുമായി ഇടപെടാന്‍ പാടുള്ളു.
പരീക്ഷ നടക്കുന്ന എല്ലാ സ്കൂളുകളും അണുവിമുക്തമാക്കും. എല്ലാ സ്കൂളുകളിലും സാനിറ്റൈസറും, സോപ്പും. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മാസ്ക്ക്, പരീക്ഷാ കേന്ദ്രമാറ്റം അനുവദിക്കപ്പെട്ടിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ചോദ്യ പേപ്പറുകള്‍ ബന്ധപ്പെട്ട വിദ്യാലയങ്ങളില്‍ എത്തിക്കും. ഗള്‍ഫ്, ലക്ഷദ്വീപ് മേഖലകളിലെ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ക്രമീകരണങ്ങള്‍ ആയി. ഇപ്പോള്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവർക്ക് പിന്നീട് അവസരം. അവർക്കായി സേ പരീക്ഷയ്ക്കൊപ്പം റഗുലര്‍ പരീക്ഷ. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും വിദ്യാഭ്യാസ ഉപഡയറകടര്‍ ഓഫീസുകളിലും വാര്‍ റൂമുകൾ'.












Click it and Unblock the Notifications