Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില മൂന്നാം ദിനം ഇടിഞ്ഞു; ജൂണിലെ കുറഞ്ഞ വിലയിലേക്ക് സ്വര്‍ണം, അറിയാം പവന്‍, ഗ്രാം നിരക്ക്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഈ മാസം 20ന് പവന് 53720 രൂപ രേഖപ്പെടുത്തിയ ശേഷം വില കുറഞ്ഞുവരുന്നതാണ് ട്രെന്‍ഡ്. അതിനിടെ രണ്ട് ദിവസം അനക്കമില്ലാതിരുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 53000ത്തിന് താഴേക്ക് വില എത്തിയത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഇനിയും വില കുറഞ്ഞാല്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തും.

ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നതാണ് സ്വര്‍ണത്തിന് വില കുറയാന്‍ ഒരു കാരണം. അതേസമയം, എണ്ണവില ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. ഇന്ത്യന്‍ രൂപ അല്‍പ്പം മെച്ചപ്പെട്ടുവരികയാണ്. വരാനിരിക്കുന്ന സമ്പൂര്‍ണ ബജറ്റ് നിക്ഷേപകരും വ്യാപാരികളും പ്രതീക്ഷയോടെയാണ് കാണുന്നത്. ആദായ നികുതിയില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. അറിയാം ഇന്നത്തെ സ്വര്‍ണവില നിലവാരം...

goldprice-june26

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ നല്‍കേണ്ട വില 52800 രൂപയാണ്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത് 6600 രൂപയാണ്. ഈ മാസം സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 52560 രൂപയാണ്. അതായത്, 240 രൂപ കൂടി കുറഞ്ഞാല്‍ ഈ വിലയിലേക്ക് വീണ്ടും പവന്‍ നിരക്ക് മാറും.

അതേസമയം, സ്വര്‍ണവില ഇനിയും കുറഞ്ഞു വരുമെന്ന് പ്രതീക്ഷിച്ചിരിക്കാന്‍ വയ്യ. കാരണം, പല ഘടകങ്ങളാണ് സ്വര്‍ണവില നിശ്ചയിക്കുന്നത്. ഏതെങ്കിലും കാര്യത്തിലുണ്ടാകുന്ന മാറ്റം സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. പലിശ നിരക്ക് കുറയുമെന്ന അഭ്യൂഹം വിപണിയിലുണ്ട്. ഇത് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിപ്പിക്കുന്ന ഘടകമാണ്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കൂടും.

അതേസമയം, ഡോളര്‍ മൂല്യം ഉയര്‍ന്ന് നില്‍ക്കുന്നത് സ്വര്‍ണവില കുറയുമെന്ന പ്രതീക്ഷ നല്‍കുന്നു. മറ്റു കറന്‍സികള്‍ മൂല്യം കുറയുമ്പോള്‍ ആവശ്യക്കാര്‍ കുറയുന്നതാണ് സ്വര്‍ണത്തിന് വില താഴ്ത്തുന്ന ഘടകം. സ്വര്‍ണത്തിന് ചൈനയില്‍ നിന്നുള്ള ആവശ്യം കുറഞ്ഞിട്ടുണ്ട്. നിര്‍മാണ മേഖലയും ഓഹരി വിപണിയും ചൈനയില്‍ സജീവമായത് സ്വര്‍ണത്തില്‍ നിന്ന് മാറി ചിന്തിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചിട്ടുണ്ട്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 57000 രൂപ വരെ ചെലവ് വന്നേക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് അര ലക്ഷത്തിന് മുകളില്‍ ലഭിക്കും. ഡോളര്‍ സൂചിക 105.67ലാണുള്ളത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.44 ആയിട്ടുണ്ട്. രൂപ അല്‍പ്പം കരുത്ത് വര്‍ധിപ്പിച്ചു എന്ന് പറയാം. രൂപ കരുത്ത് വര്‍ധിപ്പിക്കുന്നത് ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി കുറയ്ക്കാന്‍ സഹായിക്കും.

എണ്ണ വിലയില്‍ വീണ്ടും ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 85 ഡോളറില്‍ നിന്ന് താഴ്ന്ന എണ്ണ വില വീണ്ടും 85ന് മുകളിലെത്തി. ബ്രെന്റ് ക്രൂഡ് ബാരലിന് 85.41 ഡോളര്‍ ആണ് പുതിയ വില. ഡബ്ല്യുടിഐ ക്രൂഡിന് 81.25 ഡോളറും മര്‍ബണ്‍ ക്രൂഡിന് 84.36 ഡോളറുമാണ് ഇന്ന് നല്‍കേണ്ടത്. ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചതും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളും എണ്ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ബാരലിന് 90 ഡോളര്‍ എത്തണമെന്നാണ് ഒപെക് രാജ്യങ്ങളുടെ ആഗ്രഹം. ഇന്ത്യ പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+