സ്വർണവില ഇടിവില്‍ തന്നെ: പക്ഷെ ആശ്വാസം താല്‍ക്കാലികം മാത്രം? വില ഉയരും, സാധ്യതകള്‍ ഇങ്ങനെ
കൊച്ചി: ജൂലൈ മാസത്തിന്റെ തുടക്കം മുതല്‍ സ്വർണ വിലയില്‍ വലിയ വർധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. ആദ്യ ആഴ്ചയിലെ ഒരു ദിവസം പോലും വില കുറയാതെ മുന്നോട്ട് കുതിച്ചപ്പോള്‍ വീണ്ടും റെക്കേർഡിലേക്കാണോയെന്ന സംശയവും സ്വർണാഭരണ പ്രേമികള്‍ക്കിടയില്‍ ഉയർന്നു. എന്നാല്‍ ആശ്വാസമെന്നോണം കഴിഞ്ഞ ദിവസം വിലയില്‍ ആദ്യമായി ഇടിവുണ്ടായിരിക്കുകയാണ്.
ഒരു പവന് 160 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ വില വീണ്ടും 54000 ത്തിന് താഴെ എത്തുകയും ചെയ്തു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53960 രൂപയാണ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ 6745 രൂപയായി. കഴിഞ്ഞ ദിവസത്തെ ഇതേ നിരക്കിലാണ് ഇന്നും സ്വർണ വില തുടരുന്നത്. അതായത് ഇന്ന് സ്വർണത്തിന് വർധനവ് ഉണ്ടായിട്ടില്ല.

ഇന്ന് വർധനവ് ഉണ്ടായിട്ടില്ലെങ്കിലും മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നിലാണ് ഇന്നും വില തുടരന്നത്. പവന് 53000 രൂപയെന്ന നിരക്കിലായിരുന്നു ജുലൈ ഒന്നിന് സ്വർണ വിപണി ആരംഭിച്ചത്. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇത് തന്നെ. ഈ വിലയും ഇന്നത്തെ വിലയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ വിലയിലെ വ്യത്യാസം 960 രൂപയാണ്.
ജുലൈ നാലാം തിയതിയും ആറാം തിയതിയും 520 രൂപ വീതം വർധിച്ചതാണ് സ്വർണ വിലയെ നാലായിരം കടത്തിയത്. ആറാം തിയതിയിലെ വർധനവോടെ ഒരു പവന്‍ സ്വർണത്തിന്റെ വില എത്തിയത് 54120 രൂപയിലായിരുന്നു. മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കും ഇത് തന്നെ. ഈ നിരക്കില്‍ നിന്നാണ് 160 രൂപ കുറഞ്ഞ് വില 54000 ത്തിന് താഴേക്ക് എത്തിയിരിക്കുന്നത്.
നിലവില്‍ സ്വർണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും വരാനിരിക്കുന്ന ദിവസങ്ങളില്‍ വില വർധനവിന്റെ സാധ്യത തന്നെയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ജൂണിലെ യു.എസ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് ഡേറ്റ രാജ്യാന്തര വിപണിയിലെ സ്വർണ വിലയെ സ്വാധീനിച്ചേക്കും.
സെപ്തംബറില്‍ പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം, കമ്പനികളുടെ മൂന്നാം പാദ വരുമാന കണക്കുകള്‍ എന്നിവയും അടുത്ത ദിനങ്ങളിലെ സ്വർണ വിലയെ സ്വാധീനിക്കും. ഫെഡ് പലിശ നിരക്ക് കുറച്ചാല്‍ കടപ്പത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും ആകര്‍ഷകമല്ലാതാകും. ഇതോടെ സ്വർണ വില വീണ്ടും മുന്നോട്ട് കുതിച്ചേക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications