• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വർണ്ണക്കടത്ത് കേസ്: മുഖ്യപ്രതി സരിത്ത് എൻഐഎ കസ്റ്റഡിയിൽ, ഫൈസൽ ഫരീദിന്റെ വീട്ടിലും കസ്റ്റംസ്..

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ ആദ്യം അറസ്റ്റിലായത് യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒ ആയിരുന്ന സരിത്ത് ആയിരുന്നു. സരിത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിലെ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചത്. ജൂലൈ അഞ്ചിനാണ് ഡിപ്ലോമാറ്റിക് ബാഗ്ഗേജ് വഴി കടത്താൻ ശ്രമിച്ച 30 കിലോ സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തത്.

സ്വപ്ന സുരേഷിന്റെ നിയമനത്തിന് ശുപാർശ ചെയ്തത് ശിവശങ്കർ; സസ്പെൻഷൻ റിപ്പോർട്ട് പുറത്ത്

അറ്റാഷെയുടെ പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് കസ്റ്റംസ് അധികൃതർ 30 കിലോ വരുന്ന സ്വർണ്ണം പിടിച്ചെടുത്തത്. ഇത് സംബന്ധിച്ച സംശയങ്ങൾ നിലനിൽക്കവെയാണ് അറ്റാഷെ ഇന്ത്യ വിടുന്നത്. അറ്റാഷെയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കമെന്ന് കേന്ദ്രസർക്കാർ ഇന്ത്യയിലുള്ള യുഎഇ എംബസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അറ്റാഷെ മടങ്ങിപ്പോയിട്ടുള്ളത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൂന്ന് ദിവസം മുമ്പാണ് അറ്റാഷെ ദുബായിലേക്ക് മടങ്ങിയത്.

 സരിത്ത് എൻഐഎ കസ്റ്റഡിയിൽ

സരിത്ത് എൻഐഎ കസ്റ്റഡിയിൽ

സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് എൻഐഎ കസ്റ്റഡിയിൽ. സരിത്തിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള നടപടി കൊച്ചി എൻഐഎ കോടതിയുടേതാണ്. നിലവിൽ സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎ കസ്റ്റഡിയിലുള്ള സാഹചര്യത്തിൽ മൂന്ന് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള സാധ്യതയാണ് തെളിയുന്നത്. കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്ന സരിത്തിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് എൻഐഎയുടെ അപേക്ഷ കണക്കിലെടുത്ത് കസ്റ്റഡിയിൽ വിട്ടയയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് പ്രതികളുമായുള്ള ബന്ധം വെളിപ്പെട്ടതോടെ ശിവശങ്കറിന് സ്വർണ്ണക്കടത്ത് കേസിൽ പങ്കുണ്ടോ എന്നും എൻഐഎ അന്വേഷിക്കും.

സരിത്തിന്റെ സുഹൃത്തിൽ നിന്ന് വിവരം

സരിത്തിന്റെ സുഹൃത്തിൽ നിന്ന് വിവരം

സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തിന്റെ വീട്ടിൽ നിന്ന് കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരനായ സരിത്തിന്റെ വീട്ടിൽ നിന്ന് കോൺസുലേറ്റിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കാൻ ഉപയോഗിച്ചിരുന്ന ലാപ്പ്ടോപ്പും സീൽ നിർമിച്ചെടുന്ന മെഷീനും വിദേശ കറൻസിയും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റംസ് ക്ലിയറൻസ് ലഭിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാരിന്റെ പേരിലുള്ള വ്യാജരേഖയുണ്ടാക്കിയെന്നും കസ്റ്റംസ് സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. സരിത്തിന്റെ സുഹൃത്ത് അഖിലിൽ നിന്നും കസ്റ്റംസ് സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അഖിലിനെയും കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.

ഫൈസൽ ഫരീദിന്റെ വീട്ടിലും റെയ്ഡ്

ഫൈസൽ ഫരീദിന്റെ വീട്ടിലും റെയ്ഡ്

സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ പ്രതി ചേർത്ത ഫൈസൽ ഫരീദിന്റെ തൃശ്ശൂരിലെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം പരിശോധിച്ചു. വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ഒന്നര വർഷമായി പൂട്ടിക്കിടക്കുന്ന വീട് സീൽ ചെയ്തത്. വീട് സീൽ ചെയ്യാനാണ് സംഘം എത്തിയതെങ്കിലും തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളുടെ കൈവശം വീടിന്റെ താക്കോൽ ഉണ്ടെന്ന് മനസ്സിലായതോടെയാണ് കസ്റ്റംസ് സംഘം വീട് തുറന്ന് പരിശോധന ആരംഭിച്ചത്. കയ്പമംഗലം മൂന്നൂപിടികയിലുള്ള വീട്ടിൽ നിന്ന് ഉച്ചയോടെയാണ് അന്വേഷണ സംഘം എത്തിയത്.

cmsvideo
  All You Want To Know About Arun Balachandran CM's IT fellow. | Oneindia Malayalam
  നാട്ടിലെത്തിക്കാൻ ശ്രമം

  നാട്ടിലെത്തിക്കാൻ ശ്രമം

  ഫൈസലിനെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധുക്കളോട് ചോദിച്ചറിഞ്ഞ ശേഷമാണ് കസ്റ്റംസ് സംഘം മടങ്ങിയത്. രണ്ട് നിലയുള്ള വീടിന്റെ എല്ലാ മുറികളിലും പരിശോധന നടത്തുകയും ചെയ്തിരുന്നു. ദുബായിലുള്ള ഫരീദിന് നാടുമായി വലിയ ബന്ധങ്ങളില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. ഫൈസലിനെ നാട്ടിലെത്തിച്ച് കേസ് അന്വേഷണം ഊർജ്ജിതമാക്കാനാണ് എൻഐഎ ശ്രമം. ഇയാളെ വിട്ടുകിട്ടുന്നതിനായി ഇന്റർപോളിനെ സമീപിച്ച എൻഐഎ ഉത്തരവും കൈമാറിയിരുന്നു.

   അറ്റാഷെയ്ക്ക് പങ്ക്

  അറ്റാഷെയ്ക്ക് പങ്ക്

  തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയ കേസിൽ യുഎഇ അറ്റാഷെയ്ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തൽ. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്തിന്റെ അഭിഭാഷകനാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. സ്വർണ്ണക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി യുഎഇ കോൺസുലേറ്റിലെ അറ്റാഷെ സ്വപ്നയെ കേസിൽ കുടുക്കുമെന്ന് സരിത് തന്നോട് പറഞ്ഞുവെന്നാണ് അഭിഭാഷകന്റെ വെളിപ്പെടുത്തൽ. ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണമുണ്ടെന്നും സ്വർണ്ണക്കടത്തിന് പിന്നിൽ വമ്പൻമാരുണ്ടെന്നും സരിത് തന്നോട് പറഞ്ഞിരുന്നതായും അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.

  എത്തിയത് പരിഹാരം തേടി

  എത്തിയത് പരിഹാരം തേടി

  തങ്ങളുടെ ഒരു ചരക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ തടഞ്ഞുവെച്ചെന്ന വിവരം സരിത്ത് തന്നോട് പറയുന്നത് ജൂലൈ നാലിനാണ്. വീട്ടിലെത്തിയ സരിത്തുമായി കൂടുതൽ സംസാരിച്ചതോടെയാണ് കസ്റ്റംസ് പിടിച്ചെടുത്തതിൽ 25 കിലോ സ്വർണ്ണമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയത്. അതേ സമയം കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുമായി ചരക്ക് വിട്ടുകിട്ടുന്നതിന് വേണ്ടി നിരന്തരം ബന്ധം പുലർത്തിവരുന്നുണ്ടെന്നും സരിത്ത് പറഞ്ഞിരുന്നു. ഇതേ വിഷയം കേസായാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചോദിച്ച് അറിയുന്നതിന് വേണ്ടിയാണ് തന്നെ കാണാൻ സരിത്ത് എത്തിയിരുന്നതെന്നും അഭിഭാഷകൻ വെളിപ്പെടുത്തിയിട്ടുണ്ട്. സരിത്തിനൊപ്പം സ്വപ്നയുടെ ഭർത്താവ് ജയശങ്കറും തന്നെ കാണാൻ എത്തിയിരുന്നുവെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

   അറ്റാഷെ ഇന്ത്യ വിട്ടു

  അറ്റാഷെ ഇന്ത്യ വിട്ടു

  അറ്റാഷെയുടെ പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് കസ്റ്റംസ് അധികൃതർ 30 കിലോ വരുന്ന സ്വർണ്ണം പിടിച്ചെടുത്തത്. ഇത് സംബന്ധിച്ച സംശയങ്ങൾ നിലനിൽക്കവെയാണ് അറ്റാഷെ ഇന്ത്യ വിടുന്നത്. അറ്റാഷെയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കമെന്ന് കേന്ദ്രസർക്കാർ ഇന്ത്യയിലുള്ള യുഎഇ എംബസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് അറ്റാഷെ മടങ്ങിപ്പോയിട്ടുള്ളത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൂന്ന് ദിവസം മുമ്പാണ് അറ്റാഷെ ദുബായിലേക്ക് മടങ്ങിയത്.

  English summary
  Kerala Gold Smuggling case: Main accused Sarith in NIA custody
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X