സ്വപ്ന കേരളത്തിന് പുറത്തും കണ്ണികളുള്ള വലിയ ശൃംഖല:കേരളത്തിലേക്ക് പാഴ്സലെത്തിച്ചത് ബെംഗളൂരുവിൽ നിന്ന്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് പുറത്തുവന്നതിന് പിന്നാലെ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങൾ വഴിയും ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണം കടത്തിയിരുന്നതെന്നാണ് കണ്ടെത്തൽ. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഉൾപ്പെട്ട സംഘം 2018 മുതൽ തന്നെ ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങളിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി പാഴ്സലുകൾ എത്തിച്ചുവെന്ന് കണ്ടെത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്.
ജ്യൂസ് കുടിക്കരുതെന്ന് മുസ്ലീം മതപ്രഭാഷകന് റഹ്മത്തുള്ള ഖാസിമി... കാരണവും പറഞ്ഞു!!! ട്രോളും കാണാം

കേരളത്തിന് പുറത്ത് നിന്നും
ഹൈദരാബാദിലും ബെംഗളൂരുവിലും ഇത്തരത്തിൽ എത്തിച്ച പാഴ്സലുകൾ റോഡ്മാർഗ്ഗം കേരളത്തിലേക്ക് എത്തിച്ചുവെന്നാണ് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത്. ഇതോടെ സ്വർണ്ണക്കടത്ത് സംബന്ധിച്ച അന്വേഷണം കേരളത്തിന് പുറത്തേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമാണ് സ്വപ്ന സുരേഷെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുള്ള യുഎഇ കോൺസുലേറ്റിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ് ഹൈദരാബാദും ബൈംഗളൂരുവും. ആദ്യം കോൺസുലേറ്റ് നിർമാണത്തിന്റെ പേരിലാണ് ഹൈദരാബാദിലേക്ക് പാഴ്സലുകൾ എത്തിച്ചിരുന്നത്. പിന്നീട് കേരളത്തിലേക്ക് ഇതേ സംഘം വേറെയും പാഴ്സലുകൾ എത്തിച്ചിരുന്നു.

കേരളത്തിലേക്ക് പാഴ്സലുകൾ
ബെംഗളുരുവുൽ നിന്ന് നിന്ന് 2018 മുതൽ തന്നെ കേരളത്തിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജിലെത്തിച്ച പാഴ്സലുകളിലെത്തിച്ച പാഴ്സലുകൾ എത്തിച്ചിരുന്നു. ഇത് മലപ്പുറത്തിന് പുറമേ തിരുവനന്തപുറത്തേക്കും കൊണ്ടുവന്നിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. ഇതിനായി സ്വപ്നയ്ക്ക് രാഷ്ട്രീയ രംഗത്ത് നിന്നുള്ള സ്വാധീനം ലഭിച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

സിസിടിവി ദൃശ്യങ്ങൾ
സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളിൽ ചിലരുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ ചിലത് മാത്രം നശിപ്പിക്കപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് സ്വർണ്ണക്കടത്ത് നടന്ന ദിവസങ്ങളിലേതാണെന്നും കണ്ടെത്തിയിരുന്നു. ഇത് പരിശോധിച്ച എൻഐഎ സംഘം റിക്കവർ ചെയ്തെടുക്കുകയും ചെയ്തിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും ലഭിച്ചിരുന്നു.

വിദേശ കറൻസി കടത്തി
വന്ദേഭാരത് വിമാനങ്ങളിൽ സ്വപ്ന സുരേഷ് നൂറ് കോടിയുടെ വിദേശ കറൻസി കടത്തിയതായി എൻഐഎയ്ക്ക് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്ന് ദുബായിലേക്കാണ് വിദേശ കറൻസി കടത്തിയിട്ടുള്ളത്. ഈ വിവരം ലഭിച്ചതോടെ സംഭവത്തിൽ എൻഫോഴ്സ്മെന്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുഎഇ പോലീസിന്റെ സഹായത്തോടെ എൻഐഎ ചിലരെ ചോദ്യം ചെയ്തതോടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടുള്ളത്. ഇതോടെ വന്ദേഭാരത് വിമാനങ്ങളിൽ കേരളത്തിൽ നിന്ന് ദുബായിലേക്ക് പോയ വിദേശികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇവർ കൊണ്ടുപോയ ബാഗേജുകൾ കണ്ടെത്തുന്നതിനൊപ്പം ഇവരെ പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

നേരിട്ട് ഇടപെട്ടു?
വന്ദേഭാരത് വിമാനങ്ങളിൽ കൊച്ചി, ഹൈദരാബാദ്, ചെന്നൈ, എന്നിവിടങ്ങളിൽ നിന്നായി ദുബായിലേക്ക് വിദേശികളെ ദുബായിലേക്ക് കയറ്റിവിടാൻ സ്വപ്ന നേരിട്ട് ഇടപെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. ഇതിനുള്ള തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനിടെ വിദേശികൾക്ക് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ നിന്നാണ് ടിക്കറ്റെടുത്ത് നൽകിയതെന്ന മൊഴികളും പുറത്തുവന്നിരുന്നു. ഇതും എൻഐഎ അന്വേഷിച്ചുവരുന്നുണ്ട്.