'യുഎഇ കോണ്‍സുലേറ്റില്‍ നടന്നത് നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍'; സത്യം പുറത്തുവരുമെന്ന് എസ് ജയ്ശങ്കർ
ദില്ലി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ സത്യം പുറത്തുവരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. ഇക്കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തിന് ബോധ്യമുണ്ട്. ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. ആരാണെങ്കിലും നിയമവിധേയമായി പ്രവര്‍ത്തിക്കണം. സ്വര്‍ണക്കടത്ത് കേസ് കോടതിക്ക് മുന്നിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ജയ്ശങ്കര്‍ വ്യക്തമാക്കി.

തിരുവനന്തപുരത്തെത്തിയ മന്ത്രി ബി ജെ പി നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശകാര്യ മന്ത്രാലയത്തിന് മാത്രമല്ല, രാജ്യത്തിന് മൊത്തമായി നടക്കാന്‍ പാടില്ലാത്തത് നടന്നെന്ന് അറിയാം. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലും വിദേശ രാജ്യത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിഷയം ആയതുകൊണ്ടും കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. സത്യം പുറത്തുവരുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
കുടുംബത്തോടൊപ്പം പെരുന്നാള്‍ അടിച്ചുപൊളിച്ച് താരദമ്പതികള്‍; വൈറലായി നസ്രിയയുടെ ചിത്രങ്ങള്‍
അതേസമയം, കേന്ദ്രവിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ നവോത്ഥാന നായകന്‍ ശ്രീമദ് ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥാനക്ഷേത്രത്തില്‍ (കണ്ണമ്മൂല) ദര്‍ശനം നടത്തിയിരുന്നു. കൂടാതെ ബി ജെ പി തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം സംഘടിപ്പിച്ച ജനപ്രതിനിധി സംഗമം കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷ വി.ടി. രമ, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യന്‍,സംസ്ഥാന സെക്രട്ടറി കരമന ജയന്‍,ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ് എന്നിവര്‍ പങ്കെടുത്തു












Click it and Unblock the Notifications