കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജിന്റെ 'തെളിവുകള്‍' മാണിയെ രക്ഷിക്കാനോ?

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പ്രതിസ്ഥാനത്തു നിര്‍ത്തി വാര്‍ത്ത സൃഷ്ടിച്ച ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ ഉദ്ദേശം ധനമന്ത്രി കെ എം മാണിക്കെതിരായ പ്രതിഷേധം തണുപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട്. മാധ്യമങ്ങളില്‍ നിന്നും പ്രതിപക്ഷ പ്രതിഷേധത്തെ തത്കാലത്തേക്കെങ്കിലും മാറ്റി നിര്‍ത്താന്‍ ചീഫ് വിപ്പിന്റെ വെളിപ്പെടുത്തലിന് സാധിക്കുകയും ചെയ്തു.

എന്നാല്‍ ഡിജിപിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് തലേദിവസം പറഞ്ഞ പിസി ജോര്‍ജ് അത് മുന്‍ ഡിജിപിയാണെന്ന് പിറ്റേ ദിവസം വ്യക്തമാക്കി. മാത്രവുമല്ല, ഡിജിപി ബാലസൃബ്രഹ്മണ്യത്തിനെതിരെ പ്രത്യക്ഷത്തില്‍ ഒരു തെളിവും പിസി ജോര്‍ജ് കൈമാറിയിട്ടുമില്ല എന്നതാണ് വസ്തുത. മുന്‍ ഡിജിപി എം.എന്‍. കൃഷ്ണമൂര്‍ത്തിയാണ് നിസാം കേസില്‍ ഇടപെട്ടതെന്ന് പിസി ജോര്‍ജ് കൈമാറിയ ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്.

km-mani

സ്വാമിക്കുവേണ്ടിയാണ് ഇടപെടുന്നതെന്ന് കൃഷ്ണമൂര്‍ത്തി പറയുന്നുണ്ടെങ്കിലും അത് ബാലസുബ്രഹ്മണ്യമാണെന്ന് തെളിയിക്കുക പ്രയാസമാകും. റിട്ടയര്‍ ചെയ്ത ഒരു ഉദ്യോഗസ്ഥന്‍ പോലീസ് കമ്മീഷണറെ വിളിച്ച് പ്രതിയെ രക്ഷിക്കണം എന്നു പറയുന്നതാണ് സിഡിയിലെ ശബ്ദരേഖ. അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള വകുപ്പ് നടപടിയും അസാധ്യമാകും.

നിയമസഭാ സമ്മേളന കാലത്ത് പിസി ജോര്‍ജ് ഉണ്ടയില്ലാ വെടി പൊട്ടിച്ചിരിക്കുകയാണെന്നാണ് ഭരണ പക്ഷത്തെ ചിലര്‍ പറയുന്നത്. മാധ്യമ ശ്രദ്ധ മാണിക്കെതിരായ പ്രതിഷേധത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് ജോര്‍ജിന്റെ തന്ത്രം. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ കേസില്‍ ഇടപെട്ടതായി തെളിവൊന്നുമില്ലാത്തതിനാല്‍ ജോര്‍ജിന്റെ പരാതി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തള്ളിക്കളയുകയും ചെയ്തു.

English summary
Chandrabose murder case; Kerala government chief whip PC George produces evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X