കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് കാല കേസുകള്‍ സർക്കാർ പിൻവലിക്കുന്നു, ഗുരുതര സ്വഭാവമുള്ളവ നിലനിൽക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് കാലത്തെടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. സാമൂഹ്യ അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുക.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം

അതേസമയം പൊതുമുതൽ നശിപ്പിക്കൽ, അക്രമ സംഭവങ്ങൾ എന്നീ സംഭവങ്ങളിൽ എടുത്ത കേസുകളിൽ നടപടി തുടരും. സംസ്ഥാനത്ത് 1.40 ലക്ഷത്തോളം കേസുകളാണ് കോവിഡ് കാലത്ത് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.പിഎസ്സ്സി ഉദ്യോഗാർത്ഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

covid

ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയാവും കേസുകൾ പിൻവലിക്കുന്നതിനുള്ള പൊതുമാനദണ്ഡം നിശ്ചയിക്കുക.കേരള സർക്കാർ പാസാക്കിയ പകർച്ചാ വ്യാധി നിയന്ത്രണ നിയമം അനുസരിച്ചാണ് കോവിഡ് കാലത്ത് പോലീസ് കേസെടുത്തത്.

സ്‌ക്രിപ്റ്റ് പറഞ്ഞുകൊടുക്കാമെന്ന് പറഞ്ഞ് ലോഡ്ജില്‍ വിളിച്ചുവരുത്തി പീഡനം; 23കാരന്‍ അറസ്റ്റില്‍സ്‌ക്രിപ്റ്റ് പറഞ്ഞുകൊടുക്കാമെന്ന് പറഞ്ഞ് ലോഡ്ജില്‍ വിളിച്ചുവരുത്തി പീഡനം; 23കാരന്‍ അറസ്റ്റില്‍

മാസ്ക്ക് ധരിക്കാത്തിന് 500 രൂപ മുതൽ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000രൂപ വരെ പല കേസുകളിലായി പിഴ ഈടാക്കിയിരുന്നു. നിയന്ത്രണം ലംഘിച്ച് റോഡിലിറങ്ങിയ വാഹനങ്ങള്‍ പിടിച്ചെടുത്തും പിഴ ഈടാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവരിൽ നിന്നും 35 കോടിലധികം രൂപയാണ് പിഴയായി സർക്കാർ ഖജനാവിലേക്കെത്തിയത്. പിഴ ചുമത്തിയവരിൽ പലരും ഇനിയും പിഴ അടച്ചിട്ടില്ല.

ഇതിനിടെയാണ് കൂട്ടത്തോടെ കേസുകള്‍ പിൻവലിക്കാനുള്ള സർക്കാരിൻെറ തീരുമാനം.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു, സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, നിയമ സെക്രട്ടറി വി. ഹരി നായർ തുടങ്ങിയവർ പങ്കെടുത്തു.

കോളേജ് വിദ്യാര്‍ത്ഥികളെ ബസില്‍ നിന്നിറക്കി വിട്ട് ഷൈന്‍ ചെയ്ത് കണ്ടക്ടര്‍; ഒടുവില്‍ ഉള്ള പണിയും പോയികോളേജ് വിദ്യാര്‍ത്ഥികളെ ബസില്‍ നിന്നിറക്കി വിട്ട് ഷൈന്‍ ചെയ്ത് കണ്ടക്ടര്‍; ഒടുവില്‍ ഉള്ള പണിയും പോയി

English summary
kerala government decided to withdraw cases during the covid time decision taken by high level meeting conducted by pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X