കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ ക്ഷേമത്തിനായി ഡ്രീം കേരള പദ്ധതി നടപ്പിലാക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് തിരികെ വരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ഡ്രീം കേരള പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി. ഒരാഴ്ച്ചക്കുള്ളില്‍ മുഖ്യമന്ത്രി ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

pinarayi

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങളും ആശയങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടാവുമെന്നും തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ എങ്ങനെ നടപ്പാക്കാം എന്ന വിഷയത്തില്‍ ഹാക്കത്തോണ്‍ നടത്തും. ഓരോ പദ്ധതിയും നടപ്പിലാക്കുന്നത് സംബന്ധിച്ച വിദഗ്‌ധോപദേശം നല്‍കാന്‍ യുവ സിവില്‍ സര്‍വ്വീസ് ഉദ്യോസ്ഥരുടെ സമിതിക്ക് രൂപം നല്‍കും. ആശയങ്ങള്‍ അവതരിപ്പിക്കാന്‍ ഒരു മാസത്തെ സമയം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇനി ഇല്ല | Oneindia Malayalam

തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങളില്‍ ഒരാഴ്ച്ചക്കകം തീരുമാനമുണ്ടാവും. മേല്‍നോട്ടം വഹിക്കാന്‍ മുഖ്യമന്ത്രി ചെയര്‍മാനായ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കുമെന്നും. അതില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ കൃഷ്ണന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍, എകെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരും അംഗങ്ങളാരിക്കും.

അതേസമയം സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൂടിയാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

ഇത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. അതേസമയം ഇന്ന് 131 പേര്‍ക്ക് രോഗമുക്തി നേടാനായി എന്നത് സംസ്ഥാനത്തിന് ആശ്വാസമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 86 പേരാണ് വിദേശത്ത് നിന്ന് വന്നവര്‍. 81 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നു. സമ്പര്‍ക്കത്തിലൂടെ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

മലപ്പുറം-34, കണ്ണൂര്‍-27, പത്തനംതിട്ട-6, കോഴിക്കോട്-6, കോട്ടയം-നാല്, എറണാകുളം-12, കാസര്‍കോട്-10, വയനാട്-3, ഇടുക്കി-1, തിരുവനന്തപുരം-4, കൊല്ലം-3, ആലപ്പുഴ-8, തൃശൂര്‍-18- പാലക്കാട്-17 എന്നിങ്ങനെ ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍.

പ്രിയങ്ക ഗാന്ധിക്ക് ഉഗ്രന്‍ പണി കൊടുത്ത് കേന്ദ്രം; ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദേശം, ഇല്ലെങ്കില്‍ നടപടിപ്രിയങ്ക ഗാന്ധിക്ക് ഉഗ്രന്‍ പണി കൊടുത്ത് കേന്ദ്രം; ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദേശം, ഇല്ലെങ്കില്‍ നടപടി

 'എഴുതി വെച്ചോളു, മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലേറും'; ബിജെപിക്ക് പണിവെച്ച് കമൽനാഥ് 'എഴുതി വെച്ചോളു, മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലേറും'; ബിജെപിക്ക് പണിവെച്ച് കമൽനാഥ്

വൻ യൂ ടേണ്‍ അടിച്ച് യുഡിഎഫ്! ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല! നാടകീയ നീക്കങ്ങൾ!വൻ യൂ ടേണ്‍ അടിച്ച് യുഡിഎഫ്! ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല! നാടകീയ നീക്കങ്ങൾ!

English summary
Kerala Government Dream Kerala Project For Expatriates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X