Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍; പ്രതിപക്ഷത്തോട് നിര്‍ദേശം തേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. വിഷയത്തില്‍ നിര്‍ദേശം തേടാന്‍ പ്രതിപക്ഷത്തെ സമീപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

കുട്ടനാടും ചവറയുമാണ് ഉപതെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്. പ്രതിപക്ഷം ഇതിനകം തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള ഒരുക്കങ്ങള്‍ വരെ ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ആറ് മാസത്തെ കാലാവധി മാത്രമേ ഉള്ളുവെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്.

pinarayi

ആറ് മാസത്തെ കാലാവധി മാത്രമായതിനാല്‍ തന്നെ വിജയിച്ചുവരുന്ന എംഎല്‍എമാര്‍ക്ക് അടുത്ത പൊതുതെരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവില്‍ വരുന്ന ഏപ്രില്‍ വരെ മാത്രമെ പ്രവര്‍ത്തന കാലാവധിയുണ്ടാവുകയുള്ളുവെന്ന സര്‍ക്കാര്‍ പറഞ്ഞു. ഇതിന് പുറമേ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി കൃത്യമായ മാര്‍ഗ നിര്‍ദേങ്ങളൊടൊപ്പം കൊവിഡ് പ്രോട്ടോകോല്‍ പാലിച്ച് മാത്രമെ തെരഞ്ഞെടുപ്പ് നടത്താനാവു. ഇക്കാര്യങ്ങള്‍ ചൂണ്ടിയാണ് സര്‍ക്കാര്‍ പ്രതിപക്ഷത്തെ സമീപിച്ചിരിക്കുന്നത്.

ഇത്തരമൊരു തീരുമാനം രാഷ്ട്രീയ കക്ഷികള്‍ ഒരുമിച്ച് കൈകൊള്ളേണ്ടതുണ്ട്. ഒരുമിച്ച് വേണം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍. അത്തരമൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സമീപിച്ചിരിക്കുന്നത്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് നടത്താമെങ്കില്‍ ഉപതെരഞ്ഞെടുപ്പും നടത്താമെന്ന നിലപാടിലാണ് പ്രതിപക്ഷം.അല്ലാത്ത പക്ഷം തദ്ദേശ തെരഞ്ഞെടുപ്പ് താല്‍ക്കാലികമായി മാറ്റിവെക്കുകയും ഉപതെരഞ്ഞെടുപ്പ് പൂര്‍ണ്ണമായി മാറ്റിവെക്കാമെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേത്.

Recommended Video

cmsvideo
    Hareesh Perady slaps congress and BJP | Oneindia Malayalam

    മുഖ്യമന്ത്രി നിര്‍ദേശം തേടിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച ഉപതെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാവും. 12 കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്ക്. ഈ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. അതേസമയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അത്തരമൊരു തീരുമാനം എടുക്കണമെങ്കില്‍ രാഷ്ട്രീയ കക്ഷികള്‍ ഒരുമിച്ച് തീരുമാനം എടുക്കുകയും ഇത് ഒരു അപേക്ഷയായി തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ എത്തുകയും വേണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+