തെര്‍മോമീറ്ററിലും വെട്ടിപ്പ്; 1500ന് ലഭിക്കുന്ന മീറ്ററിന് നല്‍കിയത് 54000 രൂപയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം:കോവിഡ് ഒന്നാം തരംഗത്തില്‍ മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയതിന് പിന്നാലെ അടുത്ത ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററിന്റെ മറവിലും വന്‍ തോതിലുള്ള വെട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ട്.
1500 മുതല്‍ 2000 രൂപവരെ വിലക്ക് ലഭിക്കുന്ന ശരീരോഷ്മാവ് അളക്കുന്ന ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററാണ് സര്‍ക്കാര്‍ കൊടുത്തത് ഒന്നിന് 54000 രൂപയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ഏറ്റവും മികച്ചത് 1500 രൂപയ്ക്ക് കിട്ടുമെന്ന് കരാറിലേര്‍പ്പെട്ട സര്‍ജിക്കല്‍ സ്ഥാപനം സമ്മതിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടയിന്തിര ആവശ്യം ആയതിനാല്‍ തൃശൂര്‍ സര്‍ജിക്കല്‍സ് എന്ന സ്ഥാപനം കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുപ്പതിന് സര്‍ക്കാരിന് ക്വട്ടേഷനയക്കുന്നത്.

കൊവിഡ് കാലത്ത് എല്ലാവര്‍ക്കും സുപരിചതമായതാണ് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകള്‍ ആശുപത്രികളിലും സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലുമുള്‍പ്പെടെ എല്ലായിടത്തും ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് സ്ഥാപനങ്ങളുടെ അകത്തേക്ക് കടത്തിവിട്ടത്. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററാണ് ഇതിനായി എല്ലാവരും ഉപയോഗിച്ചിരുന്നതും. സര്‍ക്കാരിനും ആശുപത്രിയിലടക്കം വിതരണം ചെയ്യാന്‍ ധാരാളം വേണ്ടി വന്നിരുന്നു. ഇന്നലെ പിപിഇ കിറ്റ് വാങ്ങിയതിന്റെ പിറകിലുള്ള വെട്ടിപ്പ് വിവരങ്ങളും പുറത്ത് വന്നിരുന്നു.

കൊവിഡ് കാലത്ത് എല്ലാവര്‍ക്കും സുപരിചതമായതാണ് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകള്‍ ആശുപത്രികളിലും സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലുമുള്‍പ്പെടെ എല്ലായിടത്തും ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ചാണ് സ്ഥാപനങ്ങളുടെ അകത്തേക്ക് കടത്തിവിട്ടത്. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററാണ് ഇതിനായി എല്ലാവരും ഉപയോഗിച്ചിരുന്നതും. സര്‍ക്കാരിനും ആശുപത്രിയിലടക്കം വിതരണം ചെയ്യാന്‍ ധാരാളം വേണ്ടി വന്നിരുന്നു. ഇന്നലെ പിപിഇ കിറ്റ് വാങ്ങിയതിന്റെ പിറകിലുള്ള വെട്ടിപ്പ് വിവരങ്ങളും പുറത്ത് വന്നിരുന്നു.

കെറോണ്‍ എന്ന കമ്പിനിയില്‍ നിന്നാണ് പിപിഇ കിറ്റി സര്‍ക്കാര്‍ വാങ്ങിയിരുന്നത്. നിപ്പവന്ന സമയത്തും പക്ഷിപ്പനി വന്ന സമയത്തും ഈ കമ്പിനിയില്‍ നിന്ന് തന്നെയാണ് പിപിഇ കിറ്റ് വാങ്ങിയിരുന്നത്. കേരളത്തില്‍ ആദ്യ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ പിപിഇ കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ കെറോണ്‍ എന്ന കമ്പിനിയോട് ആവശ്യപ്പെട്ടുവെന്നും അടിന്തര സാഹചര്യമായിരുന്നിട്ട് കൂടി രണ്ട് മാസത്തോളമെടുത്താണ് അതിന്റെ ഫയല്‍ നീങ്ങിയതെന്നും ഇന്നലെ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ ദിവസം തന്നെ മഹാരാഷ്ട്രയിലെ സാന്‍ഫാര്‍മ എന്ന കമ്പിനി പിപിഇ കിറ്റ് നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് അപേക്ഷ നല്‍കുകയായിരുന്നു. ഒരു മുന്‍ പരിചയവുമില്ലാത്ത കമ്പിനിയാണിതെന്നും അപേക്ഷ മിന്നല്‍ വേഗത്തില്‍ സ്വീകരിച്ച് കമ്പിനിക്ക് ടെന്‍ഡര്‍ നല്‍കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗൂഗിളില്‍ പോലും വെബ്‌സൈറ്റോ മേല്‍ വിലാസമോ ഇല്ലാത്ത കമ്പിനിയാണിതെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇമെയില്‍ വഴിയാണ് കമ്പിനി അപേക്ഷ സമര്‍പ്പിച്ചത്. ഇമെയില്‍ ലഭിച്ച ദിവസം തന്നെ മുന്നോട്ടുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിപിഇ കിറ്റിന്റെ വില ഒരു ദിവസംകൊണ്ട് വര്‍ധിച്ചത് 550 രൂപയില്‍ നിന്ന് 1500 രൂപയിലേക്കായിരുന്നു. ഒരു സാധനം പോലും ഇതുവരെ സര്‍ക്കാര്‍ വാങ്ങിക്കാത്ത കമ്പിനിയാണ് മാഹാരാഷ്ട്രയിലെ സാന്‍ഫാര്‍മ എന്ന കമ്പിനി ഈ കമ്പിനിക്ക് പിപിഇ കിറ്റിന്റെ മുഴുവന്‍ തുകയായ 9 കോടി രൂപ അഡ്വാന്‍സ് തുകയായി നല്‍കണമെന്നും ഫയലിലെഴുതിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒടുവില്‍ ഒരു ഉദ്യോഗസ്ഥന്‍ ഇത്രയും തുക അഡ്വാന്‍സ് തുക നല്‍കുന്നതിന്റെ വിയോജന കുറിപ്പ് എഴുതിയിട്ടും അമ്പത് ശതമാനം അഡ്വാന്‍സ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Recommended Video

നിപ്പ പ്രതിരോധിക്കേണ്ട ഘട്ടത്തില്‍ സര്‍ക്കാര്‍ നിരന്തരം പിപിഇ കിറ്റുകളുള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുന്ന കെറോണ്‍ കമ്പിനിക്ക് ഒര്‍ഡര്‍ നല്‍കാന്‍ രണ്ട് മാസത്തോളമെടുത്ത സാഹചര്യത്തില്‍ കേവലം കേട്ടുകേള്‍വിയില്ലാത്ത മഹാരാഷ്ട്രയിലെ സാന്‍ഫാര്‍മ എന്ന കമ്പിനിക്ക് വെറും മിനിറ്റുകള്‍ കൊണ്ടാണ് പിപിഇ കിറ്റ് വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയതെന്നും 550 രൂപക്ക് ലഭിച്ച്‌കൊണ്ടിരുന്ന പിപിഇ കിറ്റ് മഹാരാഷ്ട്രയിലെ കമ്പിനിക്ക് നല്‍കിയത് 1500 രൂപക്ക് അതായത് മൂന്നിരട്ടി വിലയാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.












Click it and Unblock the Notifications