കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാറ് പൂട്ടിയാല്‍ ബിയറ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ബാറ് പൂട്ടിയാലും മദ്യത്തിനോട് കേരളം വിടപറയില്ലെന്നുറപ്പായിത്തുടങ്ങി. ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയാല്‍ പകരം ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കാനാണത്രെ സര്‍ക്കാരിന്റെ തീരുമാനം. ബാറുടമകളുടെ പ്രശ്‌നങ്ങളല്ല ഇതിന് കാരണമായി സര്‍ക്കാര്‍ പറയുന്നത് എന്നതാണ് രസകരം.

കേരളത്തില്‍ സമ്പൂര്‍ണ മദ്യ നിരോധം വന്നാല്‍ അത് ടൂറിസം മേഖലയെ കാര്യമായി ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം നഷ്ടപ്പെടുന്നതിന് പുറമേ ടൂറിസത്തില്‍ നിന്നുള്ള വരുമാനം കൂടി കൂറഞ്ഞാല്‍ സര്‍ക്കാരിന് പിടിച്ച് നില്‍ക്കാനാവില്ലെന്ന ന്യായമാണ് പറയുന്നത്.

Beer

712 ബാറുകളാണ് കേരളത്തില്‍ ഇല്ലതായത്. ഇക്കൂട്ടത്തില്‍ പലതും ലൈസന്‍സ് പുതുക്കിക്കിട്ടാന്‍ നിലവാരം ഉയര്‍ത്തിയവയാണ്. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാന്‍ ബാറുകളും ഉണ്ട്. പൂട്ടിയ ബാറുകളില്‍ മുന്തിയവക്ക് ബിയര്‍പാര്‍ലര്‍ ലൈസന്‍സ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ബാറുകളുടെ കാര്യത്തില്‍ കര്‍ശന നിലപാടെടുത്ത വിഎം സുധീരന്‍ വീണ്ടും വാളുമായെത്തിയിട്ടുണ്ട്. പുതിയ ബിയര്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കേണ്ട എന്നത് സര്‍ക്കാര്‍ നേരത്തെ എടുത്ത് തീരുമാനമാണെന്ന് സുധീരന്‍ വാദിക്കുന്നു. ഇക്കാര്യത്തില്‍ കെസിബിസി പോലുള്ള മത സംഘടനകളും സുധീരന് പിന്തുണ നല്‍കുന്നുണ്ട്.

55 പേര്‍ക്കാണ് ഇപ്പോള്‍ സംസ്ഥാനത്ത് ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് ഉള്ളത്. ടൂറിസം വകുപ്പിന് കീഴിലും നിരവധി ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളുണ്ട്. ബിയര്‍ അത്ര വീര്യം കൂടിയ മദ്യമല്ലല്ലോ എന്നാണ് ബിയറിന് വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഒരു കുപ്പി ബിയര്‍ കുടിക്കുന്നത് സാധാരണ മദ്യം കഴിക്കുന്നതിന് തുല്യമാണെന്ന് മദ്യ വിരുദ്ധരും പറയുന്നു. എന്തായാലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്നു കാണാം.

English summary
Kerala Government planning to give Beer Parlour license Bars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X