കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക പ്രതിസന്ധി രൂക്ഷം സര്‍ക്കാര്‍ 500 കോടി കടമെടുക്കുന്നു

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും പൊതു വിപണിയില്‍ നിന്ന് കടമെടുക്കാനൊരുങ്ങുന്നു. പൊതു വിപണിയില്‍ നിന്ന് 500 കോടി രൂപ കടമെടുക്കനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത ചൊവ്വാഴ്ച മുംബൈ റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് കടപത്ര ലേലം നടക്കും.

വികസന പദ്ധതികള്‍ക്കെന്ന പേരില്‍ സര്‍ക്കാര്‍ കടമെടുക്കുന്നത് മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിയ്ക്കുന്നത് പ്രതിസന്ധികള്‍ക്കിടയാക്കുന്നത്. ഇപ്പോള്‍ പുറപ്പെടുവിച്ച കടപ്പത്രത്തിന്റെ ലേലം ഒക്ടോബര്‍ 28 ന് മുംബൈ റിസര്‍വ് ബാങ്ക് ആസ്ഥാനത്ത് നടക്കും. ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിംഗ് പദ്ധതിയനുസരിച്ചാണ് കടപത്ര ലേലം നിശ്ചയിച്ചിരിയ്ക്കുന്നത്.

Money

ഇതിന് പുറമെ സംസ്ഥാനത്തെ ദേശീയപാതകള്‍ 45 മീറ്റര്‍ വീതിയില്‍ വികസിപ്പിയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടപ്പള്ളി മുതല്‍ മംഗലാപുരത്ത് കേരള അതിര്‍ത്തി വരെ നീളുന്ന എന്‍എച്ച് 17 ഉം ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെ നീളുന്ന എന്‍ എച്ച് 47 പാതകളുടെ വികസനമാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുക. ദേശീയ പാത വികസനത്തിനായി ഏറ്റവും വേഗത്തില്‍ ഭൂമി ഏറ്റെടുത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കും.

English summary
Kerala government to Borrow Rs 500 Crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X