സ്വകാര്യ മേഖലയ്ക്ക് നൽകില്ല, ഒരു പൊതുമേഖലാ സ്ഥാപനം കൂടി ഏറ്റെടുത്ത് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് ലിമിറ്റഡ് ഏറ്റെടുത്ത് നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാപനത്തെ സ്വകാര്യ മേഖലയ്ക്ക് വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്ന പശ്ചാത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുകയല്ല, ഏറ്റെടുത്ത് സംരക്ഷിക്കുകയെന്നതാണ് ഇടതുസർക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം: ' സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാൻ തീരുമാനിച്ച മറ്റൊരു പൊതുമേഖല സ്ഥാപനത്തെ കൂടി ഏറ്റെടുത്ത് സംസ്ഥാന സർക്കാർ. നഷ്ടത്തിലായിരുന്ന കേരള ഇലക്ട്രിക്കൽ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കെ.ഇ.എൽ ഇലക്ട്രിക്കൽ മെഷീന്‍സ് ലിമിറ്റഡായി നവീകരിച്ചതിന്റെ ഉദ്ഘാടനം നാളെ നടക്കുകയാണ്. കമ്പനിയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ 43 കോടി രൂപയും മുന്‍കാലങ്ങളിൽ കമ്പനിക്കുണ്ടായ 34 കോടി രൂപയുടെ ബാധ്യതയും ചേര്‍ത്ത് 77 കോടിയോളം രൂപ ചിലവഴിച്ചാണ് സര്‍ക്കാര്‍ ഈ സ്ഥാപനത്തെ പൊതുമേഖയിൽ നിലനിര്‍ത്തിയത്.

കേരള സര്‍ക്കാരിന്‍റെ ഉടമസ്ഥതയിൽ 1990 മുതൽ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനത്തെ 2010 ലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന് കൈമാറിയത്. എന്നാൽ പ്രതീക്ഷിച്ച നേട്ടം ഭെല്ലിന്‍റെ കീഴിൽ ഇ.എം.എല്ലിന് കൈവരിക്കാൻ ആയില്ല. തുടർന്ന് നഷ്ടത്തിലായ കമ്പനിയെ സ്വകാര്യമേഖലയ്ക്ക് വിൽക്കാൻ തീരുമാനം ഉണ്ടായപ്പോൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുകയല്ല, ഏറ്റെടുത്ത് സംരക്ഷിക്കുകയെന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയം. കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചും നൂതനമായ മേഖലകളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിച്ചും കേരളത്തിന്‍റെ വ്യാവസായിക വളര്‍ച്ചയ്ക്കു കരുത്തു പകരാൻ കഴിയും വിധത്തിൽ ഈ സ്ഥാപനത്തെ പുരോഗതിയിലേക്ക് നയിക്കും. പൊതുമേഖലയെ സംരക്ഷിക്കുമെന്ന് ജനങ്ങൾക്കു നൽകിയ വാഗ്ദാനം നിറവേറ്റും'.












Click it and Unblock the Notifications