കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 വര്‍ഷത്തിന് ശേഷം ഗവര്‍ണര്‍ ശബരിമലയില്‍, മോദി വരുമോ?

  • By Meera Balan
Google Oneindia Malayalam News

പത്തനംതിട്ട: ഗവര്‍ണര്‍ പി സദാശിവവും ഭാര്യ സരസ്വതിയും ശബരിമല ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടില്ലാതെയാണ് ഗവര്‍ണറും ഭാര്യയും സന്നിധാനത്ത് എത്തിയത്. മുപ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു കേരള ഗവര്‍ണര്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത്തവണത്തെ മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശിയ്ക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

മലകയറിയെത്തിയ ഗവര്‍ണറെയും സംഘത്തെയും ജ്യോതിനഗറില്‍ വച്ച് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി വേണുഗോപാലും ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിഎസ് ജയകുമാറും ചേര്‍ന്ന് സ്വീകരിച്ചു. തിരുപ്പതി മാതൃകയിലുള്ള വികസനമാണ് ശബരിമലയ്ക്ക് വേണ്ടതെന്നും സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടാല്‍ കേന്ദ്രവുമായി ചര്‍ച്ചനടത്തുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

P Sathasivam

ദേവസ്വം ഗസ്റ്റ്ഹൗസില്‍ അല്‍പ്പനേരം വിശ്രമിച്ച ശേഷമാണ് ഗവര്‍ണറും ഭാര്യയും പതിനെട്ടാംപടി തൊട്ടു വന്ദിച്ച് ദര്‍ശനം നടത്തിയത്. തന്ത്രി കണ്ഠരര് രാജീവരര് പ്രസാദനം നല്‍കി. തുടര്‍ന്ന് മേല്‍ശാന്തിമാരുടെ മുറിയിലെത്തി അനുഗ്രഹം വാങ്ങി. മാളികപ്പുറത്ത് ദര്‍ശനം നടത്തിയശേഷം ഗസ്റ്റ് ഹൗസിലേയ്ക്ക് പോയി, നിര്‍മ്മാല്യദര്‍ശനത്തിന് ശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്.

English summary
Kerala Governor P. Sathasivam, his wife, Saraswathi Sathasivam, and son Srinivas, visited the Lord Ayyappa temple at Sabarimala and offered prayers on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X