കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍;ലംഘിച്ചാൽ 10 ഇരട്ടി പിഴ

Google Oneindia Malayalam News

തിരുവനന്തപുരം; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ജനറൽ വാർഡിന് പ്രതിദിനം 2,645 രൂപയാണ് നിരക്ക്. പിപിഇ കിറ്റുകൾ മുതൽ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഉൾപ്പെടെയാണിത്. അധിക തുക ഈടാക്കിയാൽ പത്തിരട്ടി പിഴ ചുമത്തുമെന്നും സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികൾക്കും, നഴ്സിംഗ് ഹോമുകൾക്കും ഈ ഉത്തരവ് ബാധകമാണ്.

corona

ആശുപത്രികളുടെ കൊള്ള സംബന്ധിച്ച ഹർജി ഹൈക്കോടതി പരിഗണിക്കവേയാണ് നിശ്ചയിച്ച അംഗീകൃത നിരക്കുകള്‍ സര്‍ക്കാര്‍ കോടതിയെ അറിച്ചത്.കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുകയാണെന്ന വ്യാപക പരാതി ഉയർന്നിരുന്നു.രണ്ട് ദിവസത്തെ ഓക്സിജന് നാൽപതിനായിരത്തോളം രൂപ ഈടാക്കിയ സംഭവം ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രികളുമായി സർക്കാർ ചർച്ച നടത്തിയ പിന്നാലെയാണ് പുതുക്കിയ നിരക്ക് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരിക്കുന്നത്.

പിപിഇ കിറ്റുകൾ വിപണി വിലയ്ക്ക് നൽകണമെന്നും ഓക്സീമീറ്ററുകൾ പോലുള്ള അവശ്യ ഉകരണങ്ങൾക്ക് അധിക നിരക്ക് ഈടാക്കരുതെന്നും വിജ്ഞാപനത്തിൽ പറയുന്നു. ജനറൽ വാർഡുകളിൽ കഴിയുന്ന രോഗികളിൽ നിന്ന് ദിവസം രണ്ട് പിപിഇ കിറ്റിന്‍റെയും, ഐസിയു രോഗികളിൽ നിന്ന് അഞ്ച് പിപിഇ കിറ്റിന്റെ രൂപ മാത്രേ ഈടാക്കാവു എന്നും ഉത്തരവിൽ പറയുന്നു. ഇത് വിപണി വിലയിൽ നിന്ന് കൂടുതലാകരുതെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഇത് ആശപത്രികൾ ലംഘിച്ചാൽ ഡിഎംഒയ്ക്ക് പരാതി നൽകാമെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം സർക്കാർ നടപടിയെ അഭിനന്ദിച്ച ഹൈക്കോടതി സ്വകാര്യ ആശുപത്രികൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. ഇത്തരം ഒരു അസാധാരണ സാഹചര്യത്തിൽ പോലും ഭീമമായ തുകയാണ് ജനങ്ങളിൽ നിന്ന് ആശുപത്രികൾ ഈടാക്കുന്നതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.ആശുപത്രികളുടേത് നീതീകരിക്കാൻ പറ്റാത്ത നടപടിയാണ്. കഞ്ഞിക്കു 1353 രൂപയും ഒരു ഡോളോ ഗുളികയ്ക്ക് 25 രൂപയും ഈടാക്കിയ ആശുപത്രികൾ ഉണ്ടെന്ന് ബില്ലുകൾ ഉയർത്തിക്കാട്ടി കോടതി കുറ്റപ്പെടുത്തി.

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

അതിനിടെ സ്വാകര്യ ആശുപത്രികൾ സർക്കാർ നിർദ്ദേശങ്ങളെ കോടതിയിൽ ശക്തമായി എതിർത്തു. സിടി സ്‌കാന്‍ അടക്കമുള്ളവയക്ക് 4000-5000 രൂപയാകുമെന്ന് ആശുപത്രി അധികൃതർ കോടതിയിൽ അറിയിച്ചു. മാത്രമല്ല മൂന്ന് ഷിഫ്റ്റുകളിലായാണ് നഴ്സുമാർ ജോലി ചെയ്യുന്നതെന്നും എട്ട് മണിക്കൂറിലധികം ഒരു പിപിഇ കിറ്റ് ധരിക്കാൻ സാധിക്കില്ലെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആശുപത്രി കോടതിയെ അറിയിച്ചു.

 കേരളം വിലകൊടുത്തു വാങ്ങുന്ന വാക്സിൻ ഇന്നെത്തും; സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്ക് മുൻഗണന കേരളം വിലകൊടുത്തു വാങ്ങുന്ന വാക്സിൻ ഇന്നെത്തും; സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്ക് മുൻഗണന

ഞാനുൾപ്പെടെ ജയിച്ചു.. '' എഴുത്തോ കഴുത്തോ? '' പിഷാരിടിയെ ട്രോളുന്നവർക്ക് മറുപടിയുമായി വിഷ്മുനാഥ്ഞാനുൾപ്പെടെ ജയിച്ചു.. '' എഴുത്തോ കഴുത്തോ? '' പിഷാരിടിയെ ട്രോളുന്നവർക്ക് മറുപടിയുമായി വിഷ്മുനാഥ്

പല്ലവി ദോറയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
COVID-19 variant in India may be evading vaccine protection

English summary
Kerala Govt fixes rates for Covid treatment in private hospitals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X