ആദം ഇനി പറക്കും; സ്വപ്നങ്ങള്‍ ചിറകുകള് നല്കി സര്‍ക്കാര്‍; പഠനത്തിനായി തുക അനുവദിച്ചു
തിരുവനന്തപുരം: ഒരു പൈലറ്റ് ആകണമെന്നായിരുന്നു ആദം ഹാരി എന്ന ട്രാന്സ്മെനുണ്ടായിരുന്നത്. എന്നാല്‍ ആ ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ ഒരുപാട് തടസങ്ങള്‍ ആദം ഹാരി നേരിട്ടു. എന്നാല്‍ ഇപ്പോഴിതാ ആദം ഹാരിയെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള വാര്‍ത്തയാണ് മന്ത്രി ആര് ബിന്ദു അറിയിച്ചത്. വൈമാനികനാവാനുള്ള പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കിയ 23,34,400 രൂപയില്‍ അനുവദിക്കാന്‍ ബാക്കിയുള്ള 17,69,158 രൂപ നല്കാന് സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്. ഇതോടെ ആദം ഹാരിയ്ക്ക് വൈമാനികനാകുന്നതിലെ ബാക്കി തടസ്സങ്ങളും നീങ്ങി.
ഇതോടൊപ്പം അധികമായി ആവശ്യമുള്ള 7,73,94 രൂപയും നല്‍കാനും തീരുമാനമായി. ആകെ 25,43,062 രൂപ 2022-23 സാമ്പത്തികവര്‍ഷം ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമത്തിനായി വകയിരുത്തിയ തുകയില്‍ നിന്നും അനുവദിച്ചിരിക്കുകയാണ് ആദം ഹാരിയുടെ മോഹസാക്ഷാത്ക്കാരത്തിന്. ഹാരിയ്ക്ക് സിവില്‍ ഏവിയേഷന്‍ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മുന്നേ നിശ്ചയിച്ചുറപ്പിച്ചതാണ്. നമ്മുടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ പൈലറ്റാവാനുള്ള ഹാരിയുടെ ആഗ്രഹത്തെ തുണയ്ക്കുന്നതല്ലെന്നതാണ് ഹാരിയെ പുറംരാജ്യത്ത് വഴി തേടിച്ചതെന്ന് മന്ത്രി ആര് ബിന്ദു അറിയിച്ചു.

ദക്ഷിണാഫ്രിക്കയില്‍ പത്തു മാസത്തെ വൈമാനിക പരിശീലനം പൂര്‍ത്തീകരിക്കാന്‍ ഫിക്സഡ് ഡെപ്പോസിറ്റ് ആയി ഒരു ലക്ഷം രൂപയും ഫീസായി 24,43,062 രൂപയുമാണ് ഹാരിയ്ക്ക് വേണ്ടിയിരുന്നത്. ട്രാന്‍സ് സമൂഹത്തിനാകെ മനോവീര്യം പകരുന്ന, താണ്ടാന്‍ ഏറെക്കുറെ അസാധ്യം തന്നെയായ ജീവിതാഭിലാഷമാണ് ആദം ഹാരി നെഞ്ചേറ്റിയത്. അതിനു വേണ്ട തുക കണ്ടെത്താനാവാതെ പഠനാഗ്രഹം മാറ്റിവെക്കേണ്ടി വരികയെന്നത് ഹാരിയുടെ മാത്രം വേദനയായല്ല സര്‍ക്കാര്‍ കണ്ടത്. ആദം ഹാരിയുടെ ഉജ്ജ്വല സ്വപ്നത്തിന് ഒപ്പംനില്‍ക്കല്‍ ട്രാന്‍സ് സമൂഹത്തോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായി സര്‍ക്കാര്‍ ഏറ്റെടുത്തത് അതുകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.
അരികുവത്ക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും ഒരു തടസ്സവും ഉണ്ടാകരുതെന്ന സര്‍ക്കാരിന്റെ നിലപാട് ഒരിക്കല്‍ ക്കൂടി സാമൂഹ്യനീതി വകുപ്പ് ഇവിടെയും ഉയര്‍ത്തിപ്പിടിക്കുന്നു. ആദം ഹാരിയുടെ ആകാശസ്വപ്നങ്ങള്‍ ലോകം മുഴുവന്‍ വിമാനം പറത്തിയെത്തുന്നതിലേക്ക് വികസിക്കട്ടെ എന്ന് എല്ലാവര്‍ക്കുമൊപ്പം ആശിക്കുന്നെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നേരത്തെ സംസ്ഥാന സര്‍ക്കാര്‍ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയില്‍ പൈലറ്റ് പരിശീലന കോഴ്സിന് ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ ലിംഗപരമായ പ്രശ്നങ്ങള്‍ ഉന്നയിച്ച് ആദം ഹാരിക്ക് ഡി ജി സി എ അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ആദം ഹാരിയുടെ പഠനം മുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ ഫുഡ് ഡെലിവറി അടക്കമുള്ള ജോലികള്‍ ചെയ്താണ് ആദം ഹാരി മുന്നോട്ടുപോയത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications