ജിഷ്ണുവിന്റെ മരണം;നെഹ്‌റു കോളേജിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കര്‍മാരുടെ പ്രതിഷേധം

  • By: Afeef Musthafa
Subscribe to Oneindia Malayalam

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പോരാട്ടത്തിന് മലയാളി ഹാക്കര്‍മാരുടെ പിന്തുണ. പാമ്പാടി നെഹ്‌റു കോളേജിന്റെയും, നെഹ്‌റു ഗ്രൂപ്പിന്റെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്താണ് മലയാളി ഹാക്കര്‍മാരുടെ സംഘമായ കേരള സൈബര്‍ വാരിയേഴ്‌സ് തങ്ങളുടെ പ്രതിഷേധമറിയിച്ചത്.

കലാലയങ്ങളെ കൊലാലയങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും, ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഒരു പ്രതിഭയെയാണെന്നും വിദ്യാഭ്യാസം ഇപ്പോള്‍ കച്ചവടെ മാത്രമാണെന്നുമാണ് സൈബര്‍ വാരിയേഴ്‌സ് നെഹ്‌റു കോളേജിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തത്.

Read Also: ഫേസ്ബുക്കിലെ ഞരമ്പന്മാര്‍ ജാഗ്രതൈ!വ്യാജ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുമെന്ന് കേരള ഹാക്കര്‍മാര്‍...

നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാാണ് പണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചിരുന്നതെങ്കില്‍, ഇന്ന് കൂടുതല്‍ പണമുണ്ടാക്കാനുള്ള കച്ചവട സ്ഥാപനങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറിയെന്നും സൈബര്‍ വാരിയേഴ്‌സ് കുറ്റപ്പെടുത്തി. പാമ്പാടി നെഹ്‌റു കോളേജിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും, ഇനിയൊരു ജിഷ്ണു ക്യാമ്പസുകളില്‍ ഉണ്ടാവാന്‍ പാടില്ലെന്നും സൈബര്‍ വാരിയേഴ്‌സ് ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഹാക്ക് ചെയ്തത് കേരള സൈബര്‍ വാരിയേഴ്‌സ്

ഹാക്ക് ചെയ്തത് കേരള സൈബര്‍ വാരിയേഴ്‌സ്

നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളാണ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തത്. പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജ്, കോയമ്പത്തൂര്‍ നെഹ്‌റു കോളേജ് തുടങ്ങിയ നെഹ്‌റു സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്തത്. ഈ വെബ്‌സൈറ്റുകളൊന്നും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല.

കലാലയങ്ങളെ കൊലാലയങ്ങളാക്കരുത്...

കലാലയങ്ങളെ കൊലാലയങ്ങളാക്കരുത്...

കലാലയങ്ങളെ കൊലാലയങ്ങളാക്കാന്‍ അനുവദിക്കില്ലെന്ന ചിത്രമാണ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്ത വെബ്‌സൈറ്റുകളില്‍ പോസ്റ്റ് ചെയ്തത്. ജിഷ്ണുവിന്റെ മരണത്തിലൂടെ നഷ്ടപ്പെട്ടത് ഒരു പ്രതിഭയെയാണെന്നും സൈബര്‍ വാരിയേഴ്‌സ് പറഞ്ഞു.

പാകിസ്ഥാന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് ശ്രദ്ധനേടി...

പാകിസ്ഥാന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് ശ്രദ്ധനേടി...

തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള അനൗദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് പകരമായി പാകിസ്ഥാനിലെ വിമാനത്താവള വെബ്‌സൈറ്റ് ഹാക്ക് ചെയ്തവരാണ് കേരള സൈബര്‍ വാരിയേഴ്‌സ്. നിലവില്‍ ഫേസ്ബുക്കില്‍ സെക്‌സ് ചാറ്റ് ചെയ്യുന്ന വ്യാജ അക്കൗണ്ടുകളും അശ്ലീല പേജുകളും ഹാക്ക് ചെയ്ത ശേഷം യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവിടുകയാണ് തങ്ങളുടെ ദൗത്യമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു.

പ്രതിഷേധം ശക്തമാകുന്നു...

പ്രതിഷേധം ശക്തമാകുന്നു...

ജസ്റ്റിസ് ഫോര്‍ ജിഷ്ണു എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയയിലും നെഹ്‌റു കോളേജിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം നെഹ്‌റു കോളേജിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജ് കെട്ടിടം അടിച്ചുതകര്‍ത്തിരുന്നു.

പ്രതികരിക്കാന്‍ ഭയന്ന് വിദ്യാര്‍ത്ഥികള്‍...

പ്രതികരിക്കാന്‍ ഭയന്ന് വിദ്യാര്‍ത്ഥികള്‍...

ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായ മാനേജ്‌മെന്റ് അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്. എന്നാല്‍ കോളേജിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ തങ്ങളുടെ ഭാവി ജീവിതത്തില്‍ അവര്‍ പ്രതികാരം ചെയ്യുമെന്ന ഭയത്താല്‍ പരസ്യമായി പ്രതികരിക്കാന്‍ നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറല്ല.

English summary
kerala cyber warriors hacked nehru college's website.
Please Wait while comments are loading...