കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റ ദിവസം 11 മരണം, ഇന്നും മൂവായിരം കടന്ന് കേരളത്തിലെ കൊവിഡ് വ്യാപനം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മൂവായിരം കടന്ന് കൊവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റ ദിവസം 11 കൊവിഡ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോടും എറണാകുളത്തും 3 പേര്‍ വീതം കൊവിഡ് ബാധിച്ച് മരിച്ചു.

തിരുവനന്തപുരത്തും കൊല്ലത്തും രണ്ട് മരണവും പാലക്കാട് ഒരു മരണവും സ്ഥിരീകരിച്ചു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 3,376 കൊവിഡ് കേസുകളില്‍ കൂടുതല്‍ കേസും എറണാകുളത്താണ്. 838 കേസുകള്‍ എറണാകുളത്തും 717 കേസുകള്‍ തിരുവനന്തപുരത്തും സ്ഥിരീകരിച്ചു.

VDS

കോട്ടയത്ത് 399 കേസുകള്‍ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. അതിനിടെ ഒരു എലിപ്പനി മരണവും സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ 7 കൊവിഡ് മരണമായിരുന്നു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

മരിച്ചവരില്‍ നാല് പേര്‍ കോട്ടയം സ്വദേശികളും മൂന്ന് പേര്‍ എറണാകുളം സ്വദേശികളുമായിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 3253 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് കേസുകളില്‍ 841 എണ്ണം എറണാകുളത്തും 641 എണ്ണം തിരുവനന്തപുരത്തും 409 എണ്ണം കോട്ടയത്തുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

'മൊഴിയെടുത്ത് കഴിഞ്ഞ് സെല്‍ഫി തരുമോ എന്നായിരുന്നു വനിത പൊലീസിന്റെ ചോദ്യം'; വിജയ് ബാബു കേസിലെ നടി പറയുന്നു'മൊഴിയെടുത്ത് കഴിഞ്ഞ് സെല്‍ഫി തരുമോ എന്നായിരുന്നു വനിത പൊലീസിന്റെ ചോദ്യം'; വിജയ് ബാബു കേസിലെ നടി പറയുന്നു

വ്യാഴാഴ്ച 3162 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്തും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. ഇന്ന് 13,216 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 24 മണിക്കൂറില്‍ 23 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.

രാജ്യത്ത് മൂന്ന് മാസത്തിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. മരണ സംഖ്യയിലും വര്‍ധനവുണ്ടായി. അതേസമയം രോഗമുക്തി നിരക്ക് 98.63 ശതമാനമായി കുറഞ്ഞു. പ്രതിദിന രോഗബാധിതരില്‍ 81% കേസുകളും കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ക്യൂട്ട്‌നെസ് വാരിവിതറുകയാണല്ലോ ഷംനാ..; വൈറല്‍ ചിത്രങ്ങള്‍ കണ്ടോ

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതരുള്ളത്. ഇവിടെ ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണ് നിലവിലെ രോഗവ്യാപനത്തിന് കാരണം എന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിന് മുകളിലാണ്.

English summary
Kerala have confirmed 3,376 covid cases in the last 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X