എസ്എന്‍ കോളേജ് ഫണ്ട് തട്ടിപ്പ്; വെള്ളാപ്പള്ളിക്ക് കനത്ത തിരിച്ചടി, വിചാരണ നേരിടണമെന്ന് ഹൈക്കോടതി
കൊല്ലം: എസ് എന്‍ കോളേജ് ഫണ്ട് തട്ടിപ്പ് കേസില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി. കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടരാമെന്നാണ് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉത്തരവിട്ടത്. കേസ് തുടരേണ്ടതില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

1998ല്‍ എസ് എന്‍ കോളേജ് കനക ജൂബിലി ഫണ്ട് വകമാറ്റിയെന്നാണ് കേസ്. ഒരു കോടി രൂപ പിരിച്ചെടുത്തതില്‍ 55 ലക്ഷം രൂപ പൊതുജനപങ്കാളിത്തമുള്ള കമ്മിറ്റി അറിയാതെ എസ് എന്‍ ട്രെസ്റ്റിലേക്ക് മാറ്റുകയായിരുന്നു. അന്ന് കമ്മിറ്റി ചെയര്‍മാനായിരുന്നു വെള്ളാപ്പള്ളി നടേശന്‍. ഫണ്ട് മാറ്റിയതിനെതിരെ എന്ന് കൊല്ലം എസ് എന്‍ ഡി പി വൈസ് പ്രസിഡന്റും ട്രെസ്റ്റിന്റെ ബോര്‍ഡ് അംഗവുമായിരുന്ന സുരേന്ദ്ര ബാബുവാണ് കോടതിയെ സമീപിച്ചത്.
2020ലാണ് ക്രൈം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കി കൊല്ലം സി ജെ എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഇതിനെതിരെ പുനരന്വേഷണത്തിന് ഇതേ കോടതി വീണ്ടും അനുമതി നല്‍കി. തുടര്‍ന്ന് വെള്ളാപ്പള്ളി പ്രതിയല്ലെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. തുടരന്വേഷണത്തിന് അനുമതിയിട്ട സി ജെ എം കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, ഇപ്പോഴത്തെ ഹൈക്കോടതി വിധി വെള്ളാപ്പള്ളി നടേശന് എസ് എന്‍ ട്രെസ്റ്റിന്റെ ചുമതലകള്‍ വഹിക്കുന്നതിന് തടസമാകുമെന്നാണ് വിലയിരുത്തല്‍. ട്രെസ്റ്റിന്റെ ചുമതല വഹിക്കുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകരുതെന്ന് ഏതാനും മാസങ്ങള്‍ മുമ്പ് ഉത്തരവിട്ടിരുന്നു. ട്രസ്റ്റിന്റെ ബൈലോ അംഗീകരിച്ച് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
അതേസമയം, സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. വിചാരണ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യത്തില്‍ തനിക്ക് ഭയമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.












Click it and Unblock the Notifications