കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവരണ തസ്തിക: കേരള സര്‍വകലാശാലയിലെ 58 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

Google Oneindia Malayalam News

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ 58 അധ്യാപക നിയമനങ്ങള്‍ റദ്ദാക്കി ഹൈക്കോടതി. ഈ നിയമനങ്ങളില്‍ സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കിയായിരുന്നു സര്‍വകലാശാലയില്‍ സംവരണം നിശ്ചയിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന വാദം കോടതി അംഗീകരിക്കുകയും ചെയ്തു.

1

2017ലെ വിജ്ഞാപന പ്രകാരം നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും ജസ്റ്റിസ് അമിത് റാവല്‍ റദ്ദാക്കുകയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലൈഫ് സയന്‍സ് വിഭാഗം അധ്യാപകന്‍ ഡോ ജി രാധാകൃഷ്ണപ്പിള്ളി, കേരള സര്‍വകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ ടി വിജയലക്ഷ്മി ന്നെിവര്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഉത്തരവുണ്ടായിരിക്കുന്നത്. ഇവര്‍ അധ്യാപക തസ്തികയിലേക്കുള്ള അപേക്ഷകര്‍ കൂടിയായിരുന്നു. വ്യത്യസ്ത വിഷയ വകുപ്പുകളിലെ തസ്തികകളെ ഒത്തുചേര്‍ത്ത് ഒരു യൂണിറ്റായി കണക്കാക്കരുതെന്ന് സുപ്രീം കോടതി വിധിയുണ്ട്. ഇതാണ് ഇവര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.

വ്യത്യസ്ത വകുപ്പുകളിലെ പ്രെഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റെ പ്രൊഫസര്‍ എന്നിവയെ ഒറ്റ യൂണിറ്റായി കണക്കാക്കിയാല്‍ ഒഴിവുകളിലെ സംവരണം 100 ശതമാനമാകും. ഇത് മെറിറ്റില്‍ നിയമനം ലഭിക്കേണ്ടവരെ ദോഷകരമായിട്ട് ബാധിക്കുമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. അതുകൊണ്ട് തന്നെ വിജ്ഞാപന പ്രകാരമുള്ള നിയമനങ്ങള്‍ നിലനില്‍ക്കുന്നില്ല, അവ റദ്ദാക്കുന്നതായും കോടതി പറഞ്ഞു.

Recommended Video

cmsvideo
രണ്ടാം പിണറായി സർക്കാർ 18 ന് അധികാരമേൽക്കും..ടീച്ചറമ്മ ഇല്ല ?

2017ലെ വിജ്ഞാപന പ്രകാരമാണ് 58 പേരെ കേരള സര്‍വകലാശാല പല വകുപ്പുകളിലായി അധ്യാപകരായി നിയമിച്ചത്. മുന്‍ എംപി പികെ ബിജുവിന്റെ ഭാര്യ വിജി വിജയന്റെ ബയോകെമിസ്ട്രി വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനവും ഇക്കൂട്ടത്തിലുള്ളതാണ്. കാലിക്കറ്റ്, സംസ്‌കൃത, കണ്ണൂര്‍ സര്‍വകലാശാലകളിലും ഇത്തരം നിയമനങ്ങള്‍ ചോദ്യം ചെയ്ത് ഹര്‍ജികള്‍ ഹൈക്കോടതിക്ക് മുമ്പിലുണ്ട്. എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനവും ഇക്കൂട്ടത്തില്‍ വരും.

English summary
kerala high court cancels 58 appointments based on reservation in kerala university
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X