കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് ടു സുതാര്യതയില്‍ സംശയം; മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ഹൈക്കോടതി

  • By Gokul
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് പുതിയ പ്ലസ് ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ച കാര്യത്തില്‍ സുതാര്യതക്കുറവുണ്ടെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട 48 ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. പ്ലസ് ടു അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നായിരുന്നു ഹര്‍ജി.

പ്ലസ് ടുവിന് സര്‍ക്കാര്‍ അനുമതി നല്‍കിയ മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്ന രേഖകള്‍ ഹാജരാക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ബുധനാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഹാജരാക്കണമെന്ന് അഡ്വക്കറ്റ് ജനറലിനോട് നിര്‍ദ്ദേശിച്ചു. രേഖകള്‍ ഹാജരാക്കുന്നതില്‍ അലംഭാവം കാണിക്കുകയാണെങ്കില്‍ കോടതി ഇടപെടുമെന്നും മുന്നറിയിപ്പു നല്‍കി.

high-court-kerala

ഹയര്‍ സെക്കന്ററി ഡയറക്ടറുടെ ശുപാര്‍ശ മറികടന്നുകൊണ്ടായിരുന്നു സംസ്ഥാനത്ത് പല പ്ലസ് ടു സ്‌കൂളുകളും അനുവദിച്ചത്. ഇതിനെതിരെയാണ് മാനേജ്‌മെന്റുകള്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹയര്‍ സെക്കന്ററി ഡയറക്ടറുടെ നിര്‍ദ്ദേശം മറികടന്നുകൊണ്ട് സ്‌കൂളുകള്‍ അനുവദിച്ചത് ഏതു സാഹചര്യത്തിലാണെന്ന് ജൂലായ് 31ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും തങ്ങള്‍ക്ക് പ്ലസ് ടു അനുവദിച്ചില്ലെന്ന് കാണിച്ച് തുറവൂരിലെ സെന്റ് ജോസഫ് സ്‌കൂള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് തുറവൂര്‍ മാര്‍ അഗസ്റ്റിന്‍ സ്‌കൂളില്‍ പ്ലസ് ടു അധിക ബാച്ച് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. പ്ലസ് ടു അനുവദിച്ചതില്‍ കോടികളുടെ കോഴ ഇടപാട് നടന്നതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്ന തരത്തില്‍ വിവിധ ചാനലുകള്‍ കോഴയിടപാടിന്റെ തെളിവുകള്‍ പുറത്തുകൊണ്ടുവരികയും ചെയ്തിരുന്നു.

English summary
Kerala High Court on additional Plus Two batches and school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X