ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധത വാക്കുകളില്‍ മാത്രമോ?; പാറ്റൂര്‍ കേസില്‍ ദുരൂഹത

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

കൊച്ചി: വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള കേസ് ഹൈക്കോടതി റദ്ദാക്കുമ്പോള്‍ മുന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന് കനത്ത തിരിച്ചടി. അഴിമതി വിരുദ്ധ പ്രസംഗങ്ങളും നിലപാടുകളുമായി മാധ്യമശ്രദ്ധേ നേടിയ ഉദ്യോഗസ്ഥന്റെത് വാചകമടി മാത്രമാണോ എന്ന് സംശയിക്കപ്പെടാവുന്ന രീതിയിലുള്ളതാണ് വിധി പ്രസ്താവിച്ച കോടതിയുടെ വിമര്‍ശനം.

ബിനോയ് കോടിയേരി കേസ്;സിപിഎം കേരള ഘടകത്തിനെതിരെ ആയുധമാക്കാന്‍ യെച്ചൂരി വിഭാഗം

രൂക്ഷ വിമര്‍ശനമാണ് കോടതി ജേക്കബ് തോമസിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അദ്ദേഹത്തിന്റെ തെറ്റായ റിപ്പോര്‍ട്ട് ആണ് കേസിന് ആധാരമായതെന്നും ചൂണ്ടിക്കാട്ടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ എന്നിവരടക്കം അഞ്ച് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

thomas-jacob

മുന്‍ സര്‍ക്കാരിന്റെ കാലത്തെ റവന്യൂവകുപ്പ് ഫ് ളാറ്റ് കമ്പനിക്കുവേണ്ടി ഫയല്‍ പൂഴ്ത്തിയെന്നും കമ്പനിക്കുവേണ്ടി ഒത്താശ ചെയ്‌തെന്നുമാണ് കേസ്. പാറ്റൂര്‍ കേസിലെ ഭൂമിപതിവു രേഖകള്‍ അപൂര്‍ണമാണെന്നാണ് വിജിലന്‍സ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ലോകായുക്തയില്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നത്.

എന്നാല്‍, ഇതിന്മേല്‍ ഹൈക്കോടതി ജേക്കബ് തോമസിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നെങ്കിലും ജേക്കബ് തോമസ് നീതിയുക്തമായ വിശദീകരണം നല്‍കിയില്ല. അതേസമയം പുറംമ്പോക്ക് ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള ലോകായുക്തയിലെ കേസ് തുടരാമെന്നത് സര്‍ക്കാരിന് ആശ്വാസമാണ്. കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന രീതിയില്‍ ജേക്കബ് തോമസ് പരോക്ഷമായി പ്രതികരിച്ചിരുന്നു.

എന്നാല്‍, അഴിമതി വിരുദ്ധ നിലപാട് കൈക്കൊള്ളുമ്പോഴും ഇതുസംബന്ധിച്ച തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാനോ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനോ ജേക്കബ് തോമസിന് കഴിയുന്നില്ല. നിലവില്‍ സര്‍ക്കാരിന്റെ അതൃപ്തിക്ക് വിധേയനായ ജേക്കബ് തോമസിന് കോടതി വിധി കൂടി വന്നതോടെ വലിയ പ്രതിച്ഛായാ നഷ്ടമാണ് വന്നുചേര്‍ന്നിരിക്കുന്നത്.

English summary
Kerala High Court Quashes FIR Against Oommen Chandy, Others In Land Grab Case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്