ബിനോയ് കോടിയേരി കേസ്;സിപിഎം കേരള ഘടകത്തിനെതിരെ ആയുധമാക്കാന്‍ യെച്ചൂരി വിഭാഗം

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

ദില്ലി: പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ വേണ്ടെന്ന സിപിഎം കേരള ഘടകത്തിന്റെ തീരുമാനം പാര്‍ട്ടിക്കുള്ളില്‍ വലിയതോതിലുള്ള വിഭാഗീയതയ്ക്ക് ഇടയാക്കിയതായി റിപ്പോര്‍ട്ട്. കേരള ഘടകത്തിനെതിരെ വിമര്‍ശിക്കാനുള്ള ഒരുവസരവും പാഴാക്കാതെ ബംഗാള്‍ ഘടകം പുതിയ പോരിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

മന്ത്രി കെടി ജലീലിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; ‌നാട്ടിലെത്തിയ പ്രവാസി യുവാവിനെ പിടികൂടി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാര്‍ട്ടി വിഷയമല്ലെന്ന് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടും ഇക്കാര്യത്തില്‍ നേതാക്കള്‍ക്കെതിരെ സിപിഎം ബംഗാള്‍ ഘടകം രംഗത്തെത്തി. വിവാദം പാര്‍ട്ടിക്ക് തീരാ കളങ്കമുണ്ടാക്കിയെന്നാണ് ബംഗാള്‍ ഘടകത്തിന്റെ ആരോപണം.

binoy2

സംസ്ഥാന സെക്രട്ടറിയുടെ മകന്‍ തന്നെ ഇത്തരം ആരോപണത്തില്‍ ഉള്‍പ്പെട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുന്നതാണ്. ഇക്കാര്യത്തില്‍ പോളിറ്റ് ബ്യൂറോ പ്രസ്താവന ഇറക്കണം. പാര്‍ട്ടിയുടെ നിലപാടറിയിക്കണമെന്നും ബംഗാളിലെ മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങള്‍ സംസ്ഥാനകമ്മറ്റി യോഗത്തില്‍ ഉന്നയിച്ചു.

ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ വിവാദത്തിന് വഴിവെക്കാതെ ഒതുക്കിത്തീര്‍ക്കാന്‍ പാര്‍ട്ടി ശ്രമിക്കുമ്പോഴാണ് ബംഗാള്‍ ഘടകം കേരള ഘടകത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ബന്ധമെന്ന യെച്ചൂരിയുടെ നിലപാടിനെ എതിര്‍ത്തതുമുതല്‍ ബംഗാള്‍ ഘടകം കേരളത്തിലെ നേതാക്കള്‍ക്കെതിരെ തിരിഞ്ഞിരുന്നു. ബംഗാളില്‍ നിലനില്‍പിനായി പോരാടുന്ന പാര്‍ട്ടിയെ ഇല്ലാതാക്കുന്നതാണ് കേരള ഘടകത്തിന്റെ തീരുമാനമെന്നാണ് ബംഗാളിലെ നേതാക്കളുടെ വിലയിരുത്തല്‍.

English summary
Binoy Kodiyeri issue tainted party's image: CPM Bengal faction

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്