കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളം ഐസിയുവിൽ'; കൊവിഡ് പ്രതിരോധത്തിലെ കേരള മോഡലിനെതിരെ പ്രതിപക്ഷം..സാഹചര്യം വിലയിരുത്തി കേന്ദ്രം

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നതിൽ സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തം. ഓണത്തിന് പിന്നാലെ കേസുകളിൽ വലിയ വർധനവാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസമായി 30,000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. അതിനിടയിൽ സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു.

പ്രിയപ്പെട്ട നൈക്കിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച് കീര്‍ത്തി സുരേഷ്; വൈറല്‍ ചിത്രങ്ങള്‍ കാണാം

covid

കേരളത്തിലെ പോസിറ്റീവ് കേസുകളിൽ 90 ശതമാനവും ലക്ഷണമില്ലാത്ത കേസുകളാണ്. അതിൽ തന്നെ മിക്ക കേസുകളും ഹോ ക്വാറന്റീനിൽ ആണ് . അതിനാലാണ് ആശുപത്രികളിലും മറ്റും പ്രതിസന്ധികൾ നേരിടാത്തതെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.പുതിയ കേസുകളുടെ എണ്ണം മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് നീങ്ങിയതോടെ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിയുമായും ആരോഗ്യ സെക്രട്ടറിയുമായും സംസാരിച്ചു.

സമ്പര്‍ക്കം കണ്ടെത്തല്‍, വാക്‌സിനേഷന്‍ ഡ്രൈവുകള്‍, കോവിഡ് അനുസൃത ശീലങ്ങള്‍ തുടങ്ങിയ നടപടികളിലൂടെ വൈറസ് വ്യാപനം കൂടിയ പ്രദേശങ്ങളില്‍ മതിയായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം നിർദ്ദേശിച്ചു. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത സംസ്ഥാന ഗവണ്‍മെന്റുകള്‍ തേടണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സംസ്ഥാന ഗവണ്‍മെന്റുകള്‍ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി തുടരണമെന്നു നിര്‍ദേശിച്ചു. വാക്‌സിനുകള്‍ ഇനിയും ആവശ്യമാണെങ്കില്‍, സാധ്യമായ തോതില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലഭ്യമായ വാക്‌സിന്‍ ഡോസുകള്‍ പരമാവധി ഉപയോഗിക്കണം. പ്രതിരോധ കുത്തിവയ്പ്പിനൊപ്പം കോവിഡ് അനുസൃത ശീലങ്ങളും പ്രോത്സാഹിപ്പിക്കണം. വരാനിരിക്കുന്ന ഉത്സവസീസണില്‍ ജനങ്ങള്‍ ഒത്തുചേരാന്‍ സാധ്യതയുള്ള സംഭവങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗ സ്ഥിരീകരണ നിരക്ക് ഉയര്‍ന്ന പ്രദേശങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തണമെന്നും നിര്‍ദേശിച്ചു. വരുന്ന കുറച്ചു മാസങ്ങളില്‍ വൈറസ് വ്യാപനത്തോത് കുറയ്ക്കുന്ന തിനുള്ള നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അങ്ങനെയെങ്കില്‍ വ്യാപനശൃംഖല കൂടുതല്‍ ഫലപ്രദമായി നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താനായി വീണ്ടും കേന്ദ്രസംഘം കേരളത്തിൽ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ രാജ്യത്ത് കേരളത്തിലാണ് ഏറ്റവും കൂടുതല് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം സംസ്ഥാനത്തെ കൊവിഡ് കേസ് വർധനവിൽ പ്രതിഷേധങ്ങള് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം.കേരളം നിലവിൽ ഐസിയുവിലാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ.തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു എംപി.രാജ്യത്തെ ഭൂരിപക്ഷം കൊവിഡ് കേസുകളും കേരളത്തിൽ നിന്നാണ്.രാജ്യത്ത് രണ്ടാം തരംഗത്തിന്റെ ശക്തി കുറയുമ്പോഴും കേരളത്തിൽ കൊവിഡ് കേസുകൾ കുതിക്കുകയാണെന്നും തരൂർ കുറ്റപ്പെടുത്തി.

Recommended Video

cmsvideo
India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam

കേന്ദ്ര മന്ത്രി വി മുരളീധരനും കേരളത്തിനെതിരെ രംഗത്തെത്തിയിരുന്നു. കേരളം മഹാമാരിയെ പ്രചാരവേലയ്ക്ക് ഉപയോഗിച്ചുവെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. കേരളത്തിൽ കൊവിഡ് പരിശോധന കുറഞ്ഞവരികയാണ്. കേരളം സ്വന്തം നിലയ്ക്ക് ആവിഷ്കരിച്ച സംവിധാനമായ ഹോം ക്വാറന്റീൻ പൂർണരീതിയിൽ പരാജയപ്പെട്ടു. ആശുപത്രിയിൽ സാധാരണ കിടക്കകൾ പോലും കിട്ടാത്ത അവസ്ഥയാണ്. കേരളത്തിൽ നിന്നും വരുന്ന പ്രവാസികളെ കാണുമ്പോൾ മറ്റ് രാജ്യങ്ങളിൽ ഉള്ലവർ നെറ്റി ചുളിക്കുകയാണ്. കേരരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ചില സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏർപ്പെടുത്തുന്ന സ്ഥിതി വരെയായി കാര്യങ്ങെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം കേരളത്തിൽ കണ്ടെത്തിയ ഡെൽറ്റാ വകഭേദത്തിന് ഏകദേശം 3.5 ദിവസത്തെ ഇൻകുബേഷൻ കാലയളവുണ്ടെന്ന് സംസ്ഥാന കൊവിഡ് വിദഗ്ധ സമിതി അംഗമായ ഡോ ടി എസ് അനീഷ് പറഞ്ഞു. വളരെ വേഗത്തിൽ കുടുംബ ക്ലസ്റ്ററുകൾ രൂപം കൊള്ളാൻ ഇത് കാരണമാകും,അനീഷ് പറഞ്ഞു.അതേസമയം കേരളം അതിന്റെ മുതിർന്ന ജനസംഖ്യയുടെ 75 ശതമാനം പേർക്കും ഒരു ഡോസ് എങ്കിലും കുത്തിവയ്പ് നൽകിയിട്ടുണ്ടെന്ന് ആരോഗ്യ സാമ്പത്തിക വിദഗ്ധൻ റിജോ എം ജോൺ ചൂണ്ടിക്കാട്ടി.മൊത്തം ജനസംഖ്യയുടെ 55% പേർക്കും ഒരൊറ്റ ഡോസെങ്കിലും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English summary
'Kerala in ICU'; Opposition against Kerala model in Covid defense
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X