ഐസിസ് റിക്രൂട്ടിംഗ് താവളമായി കേരളം മാറി, സംസ്ഥാനത്ത് ഇപ്പോഴുള്ളത് വീഴ്ചയുടെ മോഡല്‍: ജെപി നദ്ദ
ദില്ലി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ രംഗത്ത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു നദ്ദയുടെ വിമര്‍ശനം. ആരോഗ്യ രംഗത്ത് ഇവിടെ ഇപ്പോഴുള്ളത് കേരള മോഡലല്ല, വീഴ്ചയുടെ മോഡലാണെന്ന് നദ്ദ ആരോപിച്ചു. ഇന്ത്യയില്‍ ഇപ്പോഴുള്ള കൊവിഡ് കേസുകളില്‍ പകുതിയും കേരളത്തിലാണ്. പ്രധാനമന്ത്രി എല്ലാ സഹായങ്ങളും നല്‍കിയിട്ടും കേരളത്തില്‍ വേണ്ടത്ര വികസനങ്ങള്‍ നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് മാരാര്‍ജി ഭവന്‍ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര പദ്ധതികള്‍ വേണ്ടത്ര സംസ്ഥാനത്ത് നടപ്പിലാക്കുന്നില്ല, നിഷേധാത്മക സമീപനമാണ് കേരളം സ്വീകരിക്കുന്നത്. പുതിയ വ്യവസായങ്ങള്‍ ഇവിടെ ഉണ്ടാകുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുന്നുണ്ട്. പക്ഷേ, പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് ലജ്ജാകരമാണെന്നും മുഖ്യമന്ത്രി പോലും ഇത്തരം ആരോപണങ്ങള്‍ നേരിടുന്നത് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്ലാമറസായി വേദിയുടെ പുതിയ ഫോട്ടോഷൂട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

ഐസിസ് റിക്രൂട്ടിംഗ് താവളമായി കേരളം മാറിയെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇവിടെ രക്ഷയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത പൊലീസ് മൂകസാക്ഷിയാണ്. ഇവിടെ കേസെടു്കുന്നത് പോലും രാഷ്ട്രീയം നോക്കിയാമെന്നും നദ്ദ ആരോപിച്ചു. കേരളത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ വിജയിപ്പിക്കാന്‍ ബിജെപി നേതാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു വാക്‌സിന്‍ വിതരണത്തില്‍ വിവേചനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജെപി നദ്ദ കൂട്ടിച്ചേര്‍ത്തു.
ഇതിന് മുമ്പും നദ്ദ സമാനമായ ആരോപണങ്ങള്‍ കേരളത്തിനെതിരെ ഉന്നയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുളള പങ്ക് മലയാളികള്‍ക്ക് അപമാനമാണെന്നും ജെപി നദ്ദ പറഞ്ഞിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാനത്തെ മന്ത്രിമാരുടെ പങ്ക് പുറത്ത് വരാനിരിക്കുന്നതേ ഉളളൂ എന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞിരുന്നു. ലൈഫ് മിഷനിലും കെ ഫോണിലും അഴിമതിയുണ്ടെന്ന് നദ്ദ ആരോപിച്ചു. പിണറായി വിജയന് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും നദ്ദ ആരോപിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു നദ്ദയുടെ ഈ ആരോപണം
ഇതിനിടെ ഐസിസ് ബന്ധം ആരോപിച്ച് കണ്ണൂരില്‍ രണ്ട് യുവതികളെ അറസ്റ്റ് ചെയ്തു. താണയിലെ ഷിഫ ഹാരിസ്, മിസ്ഹ സിദ്ധിഖ് എന്നിവരെയാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ഏഴ് മണിയോടെ എന്‍ഐഎ സംഘം കണ്ണൂരിലെത്തി യുവതികളെ അറസ്റ്റ് ചെയ്തത്. ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി ഐസിസിന് വേണ്ടി പ്രവര്‍ത്തിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ ആശയ പ്രചാരണം നടത്തുകയും ചെയ്തു എന്ന് എന്‍ഐഎ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇവരെ ഇതിന് മുമ്പും എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സൂചനകളുണ്ട്. ഇവരുടെ സംഘത്തില്‍പ്പെട്ട അമീര്‍ അബ്ദുള്‍ റഹ്മാന്‍ എന്നയാള്‍ നേരത്തെ മംഗലാപുരത്ത് നിന്നും അറസ്റ്റിലായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതികളെ എന്‍ഐഎ സംഘം നിരീക്ഷിക്കാന്‍ തുടങ്ങിയത്. കേരളത്തില്‍ നിന്നുള്ള ഏഴംഗ സംഘമാണ് ഐസിസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications