കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് കേരള മോഡൽ; ഓക്സിജൻ ക്ഷാമം നേരിടാത്ത ഒരേയൊരു സംസ്ഥാനം..എങ്ങനെ? അറിയാം

Google Oneindia Malayalam News

തിരുവനന്തപുരം; ഇന്ന് ഓക്സിജൻ പ്രതിസന്ധിയെ തുടർന്ന് ദില്ലി ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികളാണ് മരിച്ചത്. ഓക്സിജൻ ദൗർലഭ്യം രാജ്യതലസ്ഥാനത്ത് ജനങ്ങളുടെ പ്രാണനെടുക്കുകയാണ്. ദില്ലിയിൽ മാത്രമല്ല ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സമാനമാണ് സ്ഥിതി. എന്നാൽ ഇങ്ങ് ഇവിടെ കേരളത്തിൽ ചിത്രം വ്യത്യസ്തമാണ്. ഓക്സിജൻ ക്ഷാമം നേരിടാത്ത ഒരേ ഒരു സംസ്ഥാനം കേരളമാണ്. എന്ന് മാത്രമല്ല തമിഴ്നാട് , ഗോവ ,കർണാടക എന്നീ സംസ്ഥാനങ്ങൾക്ക് കേരളം ഓക്സിജൻ നൽകുന്നുമുണ്ട്. അതെങ്ങനെയാണ് സാധ്യമാകുന്നതല്ലേ? അറിയാം

Recommended Video

cmsvideo
Kerala is oxygen surplus, supplying to four neighbouring states
kerala model

പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷനിൽ (PESO) ലഭ്യമായ ഡാറ്റ പ്രകാരം കേരളത്തിന്റെ ഓക്സിജൻ ഉത്പാദനം പ്രതിദിനം 199 മെട്രിക് ടൺ (എംടിപിഡി) ആണെന്നാണ്.കൊവിഡ് രോഗികൾക്ക് സംസ്ഥാനത്ത് പ്രതിദിനം ആവശ്യമായി വരുന്ന ഓക്സിജന്റെ അളവ് എന്നത് 35 മെട്രിക് ടൺ ആണ്. കൊവിഡ് ഇതര രോഗികൾക്കാവട്ടെ അത് 45 മെട്രിക് ടണ്ണും.

സംസ്ഥാനത്തിന്റെ മൊത്തം ഉൽപാദന ശേഷി 204 എംടിപിഡിയാണ്. പ്രതിദിനം 149 മെട്രിക് ടൺ ഉത്പാദനശേഷിയുള്ള ഐനോക്‌സ്, 6 മെട്രിക്ടൺ ഉത്പാദന ശേഷിയുള്ള കേരള മിനറൽസ് ആൻഡ് മെറ്റൽസ്, 5.45 മെട്രിക് ടൺ ഉത്പാദനശേഷിയുള്ള കൊച്ചിൻ ഷിപ്‌യാർഡ്, 0.322 മെട്രിക് ടൺ ഉത്പാദന ശേഷിയുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ എന്നിവയാണ് കേരളത്തിലെ പ്രധാന ഓക്സിജൻ ഉത്പാദകർ.കൂടാതെ 11 എയർ സെപ്പറേഷൻ യൂണിറ്റുകളും (എഎസ്യു) 44 എംടിപിഡി ഉത്പാദിപ്പിക്കുന്നു.

'2 പെർഫ്യൂമുകളാണ് തന്റെ പേരിൽ ഇറങ്ങിയത്.. ഇപ്പോൾ യാതൊരു വിവരവുമില്ല';ഫിറോസ് കുന്നുംപറമ്പിൽ'2 പെർഫ്യൂമുകളാണ് തന്റെ പേരിൽ ഇറങ്ങിയത്.. ഇപ്പോൾ യാതൊരു വിവരവുമില്ല';ഫിറോസ് കുന്നുംപറമ്പിൽ

പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ഓക്സിജൻ ലഭ്യത വിലയിരുത്തുകയും സംഭരണ ശേഷിയും ഓക്സിജൻ കൊണ്ടുപോകുന്നത് സംബന്ധിച്ചുള്ള പരിമിതികളും പരിശോധിച്ച് വരുന്നുണ്ട്. കൂടാതെ ഗതാഗത ശേഷി, ബൾക്ക് ടാങ്ക് ലഭ്യത, ദൂരം, റോഡിന്റെ അവസ്ഥ, സുരക്ഷ എന്നീ കാര്യങ്ങളും വിലയിരുത്തുന്നുണ്ട്. കൂടാതെ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ മെഡിക്കൽ കോളേജുകൾക്ക് മൂന്ന് പ്രഷർ സ്വിംഗ് അഡോർപ്ഷൻ സംവിധാനങ്ങൾ (പിഎസ്എ) കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്.സംവിധാനങ്ങൾ സ്ഥാപിച്ചെങ്കിലും പൈപ്പിംഗ്, ഇലക്ട്രിക് പാനൽ ജോലികൾ അതത് മെഡിക്കൽ കോളേജുകളിൽ പുരോഗമിക്കുകയാണെന്ന് പിഇഎസ്ഒ അധികൃതർ പറഞ്ഞു. പ്രവർത്തനങ്ങൾ പൂർത്തിയായാൽ ഇവിടെ നിന്നും ഓക്സിജൻ ഉത്പാദനം ആരംഭിക്കും.

'ഇത് ഷോ ഓഫ് അല്ല';വാക്സിൻ ചാലഞ്ച് ഏറ്റെടുത്ത് ഗോപി സുന്ദർ.. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി'ഇത് ഷോ ഓഫ് അല്ല';വാക്സിൻ ചാലഞ്ച് ഏറ്റെടുത്ത് ഗോപി സുന്ദർ.. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി

വരും ദിവസങ്ങളിൽ കേരളത്തിലും ഓക്സിജന്റെ ആവശ്യം ഉയർന്നേക്കും. ഏപ്രിൽ 25 നകം 105,000 രോഗികൾക്ക് 51.45 എംടിപിഡി ഓക്സിജൻ ആവശ്യമായി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൊവിഡ് ഇതര രോഗികൾക്കായി ഏകദേശം 47.16 എംടിപിഡിയും. ഇത് ഏപ്രിൽ 25 ആകുമ്പോഴേക്കും 105,000 രോഗികൾക്ക് 51.45 എംടിപിഡി ആവശ്യമായേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

മറ്റൊരു ശ്രദ്ധേയമായ വസ്തുത കൊവിഡ് ആദ്യ തരംഗത്തിന് ശേഷം കേരളം ഐസിയു കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുകയും വെന്റിലേറ്ററുകളുടെ എണ്ണം ഇരട്ടിയാക്കുകയും ചെയ്തിരുന്നു.നിലവിൽ 9,735 ഐസിയു കിടക്കകളിൽ 999 എണ്ണം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. 3,776 വെന്റിലേറ്ററുകളിൽ 277 എണ്ണം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതെല്ലാം കൊണ്ടാണ് കേരളത്തിന് നിലവിൽ ഓക്സിജൻ കുറവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കുന്നത്.

കേന്ദ്രം എത്ര വിലകൂട്ടിയാലും കേരളം സൗജന്യമായി തന്നെ വാക്സിൻ നൽകും; തോമസ് ഐസക്കേന്ദ്രം എത്ര വിലകൂട്ടിയാലും കേരളം സൗജന്യമായി തന്നെ വാക്സിൻ നൽകും; തോമസ് ഐസക്

ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Kerala is The only state that does not face oxygen shortage- These Are The Reasons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X