വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; പണം തട്ടിയ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു
നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക്സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് ഫേസ് ബുക്കില്‍ വ്യാജ പോസ്റ്റിട്ട് പണം തട്ടിയെടുത്ത സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു.
ബാലുശ്ശേരി: പാവപ്പെട്ട കുട്ടികളെ സഹായിക്കുന്നതായി ഫേസ് ബുക്കിലൂടെ ധനസമാഹരണം നടത്തിയ വൈദികനായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് പോസ്റ്റിട്ടത്. സ്‌കൂള്‍ അധികൃതര്‍ അറിയാതെയാണ് ധനസഹായം ആവശ്യപ്പെട്ടുള്ള പരസ്യം ഫേസ്ബുക്കിലിട്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകേണ്ട അധ്യാപകന്റെ പ്രവൃത്തിയെ ഞെട്ടലോടെയാണ് സ്‌കൂള്‍ അധികൃതര്‍ നോക്കിക്കാണുന്നത്.
കോഴിക്കോട് ജില്ലയിലെ വാകയാട് ബ്ലൂബെല്‍ ഇംഗ്ലീഷ് മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബേബി ജോസഫിനെയാണ് ബാലുശ്ശേരി പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. മുന്‍പ് ജോലി ചെയ്ത സ്‌കൂളില്‍ പ്രിന്‍സിപ്പലായിരിക്കെ നടത്തിയ സാമ്പത്തിക തട്ടിപ്പിനെത്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.
പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നടുവണ്ണൂര്‍ മഹാത്മാ വിദ്യാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി ജോലി ചെയ്യവെയാണ് വ്യാജ ഫേസ്ബുക്ക് പോസ്റ്റിട്ട് പണം തട്ടിയെടുത്തത്.

മതിയായ യോഗ്യതകളില്ലാതെയാണ് ഇയാള്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഫേസ് ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് വന്നതും പിന്‍വലിച്ചതുമായ പണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബാലുശ്ശേരി പോലീസ് അറിയിച്ചു.സമൂഹത്തില്‍ വളരെയധികം ആദരവ് ലഭിക്കുന്നവരാണ് അധ്യാപക സമൂഹം. ഉന്നതിയുടെ പടവുകള്‍ കടക്കുമ്പോഴും പഠിപ്പിച്ച അധ്യാപകനു മുന്നില്‍ നമ്മള്‍ വിദ്യാര്‍ഥിയാവും. അധ്യാപക സമൂഹത്തിന് തന്നെ ദുഷ്‌പേരുണ്ടാക്കുന്ന പ്രവൃത്തിയാണ് ബേബി ജോസഫ് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications